HOME
DETAILS

ഭീമാ കൊറേഗാവ് കലാപക്കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ടു, കേന്ദ്രവുമായി ഇടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

  
backup
January 25 2020 | 03:01 AM

bhima-koregaon-case-sent-to-nia-issue-1231

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സംസ്ഥാന സര്‍ക്കാരും കേന്ദ്രവും കൊമ്പു കോര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ഭീമാ കൊറേഗാവ് കലാപക്കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ടതാണ് സംസ്ഥാന സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നിനിടെയാണ് കേന്ദ്രത്തിന്റെ തന്ത്രപരമായ നീക്കമെന്നതും ശ്രദ്ധേയമാണ്.
2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഹിന്ദു സംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊടെ,സംഭാജി ബിഡെ എന്നിവര്‍ക്കെതിരെയാണ് ആദ്യം പൊലിസ് കേസെടുത്തിരുന്നതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ ഭീമാ കൊറേഗാവ് കലാപക്കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ട കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തുറന്നടിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിക്കാതെയുള്ള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബി.ജെ.പി അപമാനിച്ചെന്നാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ വിമര്‍ശനം. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്ന് എന്‍.സി.പി മന്ത്രി ജിതേന്ദ്ര അവദും ഓര്‍മിപ്പിച്ചു.

കേസില്‍ പുതിയ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലിസുമായി അവലോകന യോഗം നടത്തി 24 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പാണ് കേന്ദ്രത്തിന്റെ നാടകീയ നീക്കങ്ങള്‍. നഗര നക്‌സലുകളെന്ന് മുദ്രകുത്തി കഴിഞ്ഞ സര്‍ക്കാര്‍ ജയിലിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സേനയുടെ കൂടി സമ്മതത്തോടെ സര്‍ക്കാരില്‍ ധാരണയായിരുന്നു.
കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് സ്വാഗതം ചെയ്തിരിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago