ക്ലാസില്‍ സംസാരിച്ചതിന് ക്രൂരമര്‍ദനം; ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
മലപ്പുറം: ക്ലാസില്‍ സംസാരിച്ചതിന് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദനം. മലപ്പുറം മഅ്ദിന്‍ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ കൂട്ടിലങ്ങാടി കീരന്‍കുണ്ട് തട്ടാര്മണ്ണ സ്വദേശി മുല്ലപ്പള്ളി ഹമീദലിയുടെ മകന് ഷിബിന്‍ ഷഹാനാ (12) ണ് അധ്യാപികയുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്.
കുട്ടിയുടെ കഴുത്തിനു പിറകില്‍ വടികൊണ്ട് അടിക്കുകയായിരുന്നെന്നു രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്നു സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകാനാകാതെ സ്കൂളില്‍തന്നെ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ സഹ അധ്യാപകര്‍ ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍, കുട്ടിക്ക് എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതായതോടെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനു ക്ഷതമേറ്റതിനാല് ഇപ്പോള്‍ നേരെ നില്ക്കാന്പോലും കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥി.
കുട്ടിയുടെ സംസാരത്തിനു വ്യക്തതയില്ലെന്നും ഇടതുഭാഗം കുഴഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ അധ്യാപിക കാളമ്പാടി സ്വദേശി ജസീലയ്ക്കെതിരേ മലപ്പുറം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."