ടയര്‍ കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
എടപ്പാള്‍: സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ ടയര്‍ കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴ് മണിക്കാണ് തീപിടുത്തം സംഭവം. കോലളമ്പ് സ്വദേശിയായ ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ടയേഴ്‌സിലാണ് തീപിടുത്തം ഉണ്ടണ്ടായത്.
വൈകീട്ട് ടയര്‍ റീ സോളിങ്ങ് ജോലികള്‍ക്കായി ജീവനക്കാരെത്തിയപ്പോഴാണ് തീ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ കെടുത്താനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സ്ഥാപനത്തിനകത്ത് ജനറേറ്ററും ബോയിലറുകളും വിവിധ ടയര്‍ റീ സോളിങ്ങ് ഉപകരണങ്ങളും ടയറുകളും ഉണ്ടണ്ടായിരുന്നു. ഇവയെല്ലാം തീപിടുത്തത്തില്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചങ്ങരംകുളം എസ്.ഐ കെ.പി.മനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."