ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നു: ഡി.സി.സി
ആലപ്പുഴ: ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിധി വന്നശേഷം സി.പി.എം നിലപാട് വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണ്. അവര്‍ സത്യവാങ് മൂലം കോടതിയില്‍ നല്കി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാം, അതോടൊപ്പം മുസ്ലിം പള്ളികളിലും വനിതാ പ്രവേശനം നല്‍കണമെന്ന നിലപാട് കോടിയേരി ബലകൃഷ്ണന് പറയുകയും ചെയ്തു.
നാളെ സമാനമായ സാഹചര്യം ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങളില്‍ കൂടി ഉണ്ടായാല്‍ അതിനെ ഞങ്ങള്‍ അന്നേ വിധിയെ സ്വാഗതം ചെയ്തവരാണെന്ന് പറയാനായിരുന്നു ബി.ജെ.പി ആദ്യം ശബരിമല വിധിയെ സ്വാഗതം ചെയ്തത്. മറ്റു മതസ്ഥരുടെ ഇടയിലേക്ക് കടന്നുചെല്ലാനാണിത്. കെ. സുരേന്ദന് തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ വലിയ സ്വാഗതമാശംസിച്ചാണ് ശബരിമല വിധിയെക്കുറിച്ച് പോസ്റ്റ് ചെയ്തത്.
എന്നാല്‍ കോണ്‍ഗ്രസ് നിലപാട് എക്കാലത്തും വിശ്വാസത്തോടൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായ കോടതിവിധിക്കതിരായി പുനഃപരിശോധനാ ഹരജി തള്ളിക്കളഞ്ഞാല്‍ നിയമനിര്‍മാണത്തിലൂടെ ശബരിമലയിലെ ആചാര വിശ്വാസങ്ങള്‍ സംരക്ഷിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്- അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇല്ലിക്കല്‍ കഞ്ഞുമോന് അധ്യക്ഷനായി. എ.എ ഷുക്കൂര്‍, ഡി.സി.സി സെക്രട്ടറിമാരായ പി.ബി വിശ്വേശ്വര പണിക്കര്‍, സഞ്ജീവ്ഭട്ട്, ഡോമിനിക്, ഷഫീഖ്, മുകുന്ദന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."