കോളജ് കാമ്പസില്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
കാക്കനാട്: സ്വകാര്യ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം. ഇടപ്പള്ളി പുക്കാട്ടുപടി റോഡില്‍ കെ.എം.എം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി കാക്കനാട് കൊല്ലംകുടിമുകള്‍ പുല്‍ക്കുഴി വീട്ടില്‍ ഹസൈനാറുടെ മകന് ഹാഫിസി(21)നാണ് മര്‍ദനമേറ്റത്.
കോളജ് കാമ്പസില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ് നടത്തി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. വ്യാഴ്ച ഉച്ചക്ക് ശേഷം കോളജ് കാമ്പസിലെ കലാമേളക്കിടയിലാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികള്‍ കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് കൊണ്ട് പോയി പാടാന്‍ ആജ്ഞാപിക്കുകയായിരുന്നു.
പാടിയതിന് ശേഷം ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി അനുസരിച്ചില്ല. ഇതെത്തുടര്‍ന്ന് അഞ്ചംഗ സംഘം മര്‍ദിച്ചെന്നാണ് പരാതി. ഓടിക്കൂടിയ അധ്യാപകരും സഹപാഠികളും ചേര്‍ന്നാണു വിദ്യാര്‍ഥിയെ അക്രമികളില്‍ നി്ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ക്ലാസ് റൂമിലേക്ക് കയറ്റി വാതില്‍ അടച്ചെങ്കിലും പ്രകോപിതരായ അക്രമി സംഘം ജനല്വഴയും ഭീഷണി മുഴുക്കുകയായിരുന്നു.
ഹെല്‍മറ്റ് കൊണ്ട് തലക്കും ദേഹത്തും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ അധ്യാപകര്‍ ഓട്ടോറിക്ഷയിലാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈ പിടിച്ച് തിരിക്കുകയും മുഖത്തും ദേഹത്തും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം റാഗിങിന്റെ പരിയില്‍ വരുന്നുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."