ചൈന അമേരിക്കയെ കുപ്പത്തൊട്ടിയാക്കി: ട്രംപ്
പിറ്റ്സ്ബര്‍ഗ്: ചൈനയ്ക്കെതിരേ വീണ്ടും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ ്. ലോകത്തെ ഏറ്റവും മര്യാദകെട്ട രാജ്യമാണ് ചൈനയെന്ന് ട്രംപ് പറഞ്ഞു. അവര്‍ അമേരിക്കയെ കുപ്പത്തൊട്ടിയാക്കി. തങ്ങളുടെ സാധനങ്ങള്‍ അമേരിക്കയില്‍ കുഴിച്ചുമൂടുകയാണ്. അമേരിക്കയുടെ ബൗധിക സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്ന അവര്‍ ഭീമമായ നികുതി ചുമത്തി അമേരിക്കന്‍ കമ്പനികളെ കൊള്ളയടിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
പിറ്റ്സ്ബര്‍ഗില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവേ പല രാഷ്ട്രങ്ങള്ക്കെതിേെരയും ട്രംപ് ആഞ്ഞടിച്ചു.
ചൈനയുടെ ചെറിയൊരു രൂപമാണ് മെക്സികോ. ജപ്പാനും ജര്‍മനിയും സൗഉദി അറേബ്യയും ഇറാനും ഇക്കാര്യത്തില്‍ മോശമല്ല. ഞാന്‍ സ്വതന്ത്ര വ്യാപാരത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ അതു പ്രാവര്ത്തികമാക്കണമെങ്ങില് മിടുക്കരായ ആളുകള്‍ നമ്മുടെ രാജ്യത്തു വേണം-ട്രംപ് പറഞ്ഞു.
ചൈനയുടെ ഇരുമ്പുരുക്ക് തള്ളാനുള്ള സ്ഥലമല്ല അമേരിക്ക. അവര്‍ നമുക്കുമേല്‍ നികുതി ചുമത്തുന്നു. നമ്മുടെ ബൗധിക സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്നു. എന്നാല്‍ നാം ഇതെല്ലാം കണ്ടുനില്ക്കുന്നു -ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."