കണക്കിലില്ലാത്ത കുട്ടികളെ കണ്ടെത്തിയ സംഭവം: രാജാക്കാട് കരുണാഭവന്റെ ലൈസന്‍സ് റദ്ദാക്കി
തൊടുപുഴ: അനാഥക്കുട്ടികളെ അനധികൃതമായി സൂക്ഷിക്കുന്നതായി കണ്ടെത്തിയ രാജാക്കാട് കരുണാഭവന്റെ (ഡിവൈന്‍ പ്രോവിഡന്‍സ് ഫൗണ്ട്‌ലിങ്ക് ഹോം)പ്രവര്‍ത്തനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്.
നിലവില്‍ അവിടെ കഴിയുന്ന കുട്ടികളെ ദത്തെടുക്കല്‍ മാറ്റാനും സാമൂഹികനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളമെത്തിയ അന്വേഷണങ്ങളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും റിപോര്‍ടുകളുടെയും അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്. കഴിഞ്ഞ 15നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
നിലവില്‍ അവിടെയുള്ള അന്തേവാസികളെ മറ്റൊരു കേന്ദ്രത്തിലേക്ക് അടിയന്തിരമായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതു പ്രകാരം അടുത്ത ദിവസം തന്നെ കുട്ടികളെ മാറ്റും. ചെങ്കുളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് മാറ്റുന്നതെന്നാണ് സൂചന.
അനാഥാലയത്തില്‍ അനധികൃതമായി ആറ് കുട്ടികളെ സൂക്ഷിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലെത്തിയത്.
ഇവിടം സന്ദര്‍ശിച്ച സാമൂഹികക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ചവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
കരുണാഭവന്റെ പ്രവര്‍ത്തനം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ഉത്തരവും സാമൂഹികക്ഷേമ ഡയറക്ടര്‍ക്കും സെക്രട്ടറിക്കും കമ്മിഷന്‍ നല്‍കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്.
ഗുരുതരമായ ക്രമക്കേടുകളുടെ പേരില്‍ രാജാക്കാട് ഡിവൈന്‍ പ്രോവിഡന്‍സ് ഫൗണ്ട്‌ലിങ് ഹോമിന്റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി ഡയറക്ടര്‍ 2016 ഏപ്രില്‍ 15ന് നല്‍കിയ കത്തിലാണ് ഇപ്പോള്‍ തീരുമാനമായത്. ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ 2016 മെയ് 10ന് ഇവിടെ സന്ദര്‍ശിച്ചു. ഈ ടീമിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കരുണാഭവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇതിനു നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണു നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് അന്തിമ നടപടി. കഴിഞ്ഞ ഏപ്രിലില്‍ അനാഥാലയത്തില്‍ ചൈല്‍ഡ് സംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച രണ്ടു മാസം മുതല്‍ ഒന്നര വയസുവരെയുള്ള ആറു കുട്ടികളെയാണ് കണ്ടെത്തിയത്.
ഇത് അനധികൃത കൈമാറ്റത്തിനാണെന്ന സൂചന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.ഇതിനിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു വയസ് പ്രായമുള്ള കുട്ടി മരണപ്പെടുകയും ചെയ്തു. ഇത് യഥാസമയം ചികില്‍സ നല്‍കാത്തതിനാലാണെന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ, ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ നിര്‍ദേശപ്രകാരം രാജാക്കാട് പൊലിസ് കരുണാഭവന്‍ ട്രസ്റ്റി ട്രീസാ തങ്കച്ചനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."