ഡല്‍ഹി സര്‍വകലാശാല: വിവാദ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി:ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു ഡല്‍ഹി പൊലിസ്.
സി.ബി.ഐ ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു ഡല്‍ഹി പൊലിസ് പുതിയ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്.
അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെ തുടര്‍ന്നാണ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെ തിഹാര്‍ ജയിലിലടച്ചത്. കേസില്‍ പ്രതികളായ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്ഭാന്ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തില്‍ 21 വിദ്യാര്‍ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ കനയ്യകുമാര്‍, ഉമര്‍, അനിര്ഭാന് എന്നിവര്‍ ജാമ്യത്തിലാണ്.
ഒരു ഹിന്ദി വാര്‍ത്താ ചാനല്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് സി.ബി.ഐയുടെ ലാബില്‍ ഫോറന്‍സിക് പരിശോധന നടത്തിയത്.
ഈ ദൃശ്യങ്ങളാണ് വ്യാജമല്ലെന്ന് വ്യക്തമാക്കി ലാബില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ഡല്‍ഹി പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."