ആസ്ത്രേലിയന്‍ ഓപണ്‍: സൈന ഫൈനലില്‍
സിഡ്നി: ആസ്ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സീരിസില്‍ ഇന്ത്യയുടെ സൈന നേഹ്വാള് വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. ചൈനയുടെ വാങ് യിഹാനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഏറെ പ്രതീക്ഷയുമായെത്തിയ കെ. ശ്രീകാന്ത് സെമിയില്‍ ഹാന്‍സ്-ക്രിസ്റ്റ്യന്‍ വിറ്റിങ്കസിനോട് തോറ്റു.
വാന്‍ യിഹാനെതിരേ ഏകപക്ഷീയമായ ജയമാണ് സൈന സ്വന്തമാക്കിയത്. 21-8, 21-12. താരത്തിനെ മികവിന് മുന്നില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ യിഹാന് തിരിച്ചടി നേരിട്ടു. ലോകോത്തര താരത്തിനെതിരേ യാതൊരു സമ്മര്വുമില്ലാതെയാണ് സൈന കളിച്ചത്.
എന്നാല്‍ തിരിച്ചടിക്കാനുള്ള യാതൊരു ശ്രമവും ചൈനീസ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. രണ്ടാം സെറ്റില്‍ താരം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും മികവ് തുടര്‍ന്ന സൈന മത്സരം സ്വന്തമാക്കുകയായിരുന്നു.
ഡാനിഷ് താരം വിറ്റിങ്കസിനോട് പൊരുതിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. സ്കോര്‍ 20-22, 13-21. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചെങ്കിലും സെറ്റ് സ്വന്തമാക്കാന്‍ ശ്രീകാന്തിന് സാധിച്ചില്ല.
രണ്ടാം സെറ്റില്‍ നിരന്തരം വരുത്തിയ പിഴവുകള്‍ താരത്തെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."