സഊദി ടൂറിസ്റ്റുകളുടെ കേന്ദ്രമാകുന്നു; മൂന്ന് മാസത്തിനിടെ അനുവദിച്ചത് മൂന്നര ലക്ഷത്തോളം ടൂറിസം വിസ
റിയാദ്: സഊദി വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നതായി കണക്കുകൾ. ടൂറിസം രംഗം ശക്തമാക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനനവ് ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം മൂന്നര ലക്ഷത്തോളം ടൂറിസ്റ്റ് വിസകളാണ് സഊദി അറേബ്യ അനുവദിച്ചത്. സഊദി വിഷൻ ലക്ഷ്യമാക്കുന്ന 2030 ഓടെ 100 ദശലക്ഷം സഊദിയിലേക്ക് ആകര്ഷിക്കുന്നതിനായവശ്യമായ പദ്ധതികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസമായി പ്രതി ദിനം 3500 ഓളം ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുന്നത്. 2030ഓടെ 100ദശലക്ഷം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്ഷിക്കുന്നതിനായവശ്യമായ പദ്ധതികളാണ് സഊദി നടപ്പിലാക്കുന്നത്. ടുറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപ മേഖലയാക്കി മാറ്റി ദേശീയ വരുമാനത്തിന് 10 ശതമാനം സംഭാവന ടൂറിസം വ്യവസായത്തിൽ നിന്ന് കണ്ടെത്താനാണ് സഊദി പ്രതീക്ഷ. നേരത്തെ ചില രാജ്യങ്ങൾക്ക് മാത്രമായിരുന്നു ഓൺ അറൈവൽ വിസ അനുവായിച്ചിരുന്നതെങ്കിലും നിലവിൽ അമേരിക്ക, ബ്രിട്ടൻ, എന്നീ രാജ്യങ്ങളുടെ വിസയും ഷെൻഗൺ വിസയുമുള്ളവർക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
ഇതോടെ രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ടൂറിസം മേഖലയിൽ കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിന് ഭാഗമായി ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ടെന്ന് സഊദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് (എസ്സിടിഎച്ച്) ഡയറക്ടർ ബോർഡ് ചെയർമാൻ അഹ്മദ് അൽ ഖാതിബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."