ഹജ്ജ്: ഇറാന്‍ സംഘം സഊദി മന്ത്രിയുമായി ചര്‍ച്ച നടത്തി
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനു ഇറാന്‍ പൗരന്മാരെ അയക്കുന്നതിനായി അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ഇറാന്‍ ഹജ്ജ് ഓര്‍ഗനൈസേഷന്‍ സംഘം പ്രതിനിധികള്‍ സഊദിയിലെത്തി ചര്‍ച്ച നടത്തി. സഊദിയുമായി വിവിധ വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന ഇറാന്റെ നിലപാട് ഏറെ പ്രാധാന്യമേറിയതാണ്.
കടുത്ത നിലപാടുകള്‍ മൂലം കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായുള്ള അവസരം വരെ നഷ്ടപ്പെട്ടിരുന്നു. വ്യാഴാഴ്ച്ച റിയാദിലെത്തിയ അംഗം സഊദി ഹജ്ജ് ഉംറ ചുമതലയുള്ള മന്ത്രി ഡോ: മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബിന്‍തിനുമായാണ് ചര്‍ച്ച നടത്തിയത്.
ഇറാന്‍ ഹജ്ജ് ആന്‍ഡ് വിസിറ്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ: ഹാമിദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചക്കായി എത്തിയത്. ഇറാന്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ശക്തമാക്കുന്നതിനു തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായും 2015 ല്‍ നടന്ന മിന ദുരന്തത്തില്‍ മരണപ്പെട്ട ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് സഊദി ദിയാ പണം നല്‍കണമെന്നുമുള്ളതാണു തങ്ങളുടെ ആവശ്യമെന്നും സഊദിയിലേക്കുള്ള യാത്രക്ക് മുന്‍പ് സംഘം തെഹ്‌റാനില്‍ വ്യക്തമാക്കിയിരുന്നെങ്കിലും റിയാദില്‍ നടന്ന ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഇരു കൂട്ടരും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തങ്ങളുടെ ഭാഗം സഊദിക്ക് മുന്നില്‍ അവതരിപ്പിച്ചതായി ഇറാന്‍ മാധ്യമമായ ഇറാന്‍ ഫ്രണ്ട് ലൈന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."