HOME
DETAILS
MAL
സഊദി വിദേശകാര്യ മന്ത്രി 13 വര്‍ഷത്തിന് ശേഷം ബാഗ്ദാദില്‍
backup
February 25 2017 | 19:02 PM
റിയാദ്: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇറാഖിലെ ബാഗ്ദാദിലെത്തി. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മുതിര്‍ന്ന സഊദി നയതന്ത്ര പ്രതിനിധിയായി സഊദി വിദേശ കാര്യ മന്ത്രി ഇറാഖില്‍ എത്തുന്നത്. ഇറാഖിലെത്തിയ അദ്ദേഹം ഇറാഖ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
2003 ശേഷം നടക്കുന്ന ആദ്യ സഊദി വിദേശ കാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നതിന്റെ തെളിവാണെന്ന് ഇറാഖ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാല് നൂറ്റാണ്ടണ്ടു കാലത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് സഊദിയുടെ അംബാസിഡര്‍ ഇറാഖില്‍ സ്ഥാനമേറ്റത്. ഇതിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധം ശക്തമാക്കാന്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."