HOME
DETAILS

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

  
Laila
November 03 2024 | 08:11 AM

He chased the woman on a scooter and broke the gold necklace Accused in custody

കൊച്ചി: എറണാകുളത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്നു. പെരുമ്പാവൂരില്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്.  പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പെരുമ്പാവൂര്‍ പൊലിസ് പിടികൂടി.

തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്പില്‍ ആന്റണി അഭിലാഷ് ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെങ്ങോല പോഞ്ഞാശ്ശേരി കനാല്‍ബണ്ട് റോഡില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വെങ്ങോല കുറ്റിപ്പാടം സ്വദേശിയായ സ്ത്രീയുടെ മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് ആന്റണി അഭിലാഷ് പൊട്ടിച്ചെടുത്തത്.

സ്‌കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീയെ തന്റെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വാഹനം ഓടിച്ചു കൊണ്ട് തന്നെ മാല പൊട്ടിക്കുകയായിരുന്നു. ഇയാള്‍ ഇവരുടെ സ്‌കൂട്ടര്‍ ചവിട്ടി മറിച്ചിട്ട് കടന്ന് കളയുകയും ചെയ്തു. റോഡരികിലെ പുല്‍പ്പടര്‍പ്പിലേക്ക് വീണതിനാല്‍ ഇവര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസടുത്ത പൊലീസ് സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പറവൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി.

 പൊട്ടിച്ചെടുത്ത സ്വര്‍ണമാലയും പൊലിസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ആന്റണി അഭിലാഷ് രണ്ട് വര്‍ഷം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇയാളെ പെരുമ്പാവൂര്‍ ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  5 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  5 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  5 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  6 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  6 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  6 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  6 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  6 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  6 days ago