ചന്ദ്രശേഖർ ആസാദിനെ ഡൽഹിയിലേക്ക് തിരിച്ചയക്കുന്നു?
ഹൈദരാബാദ്: ഹൈദരാബാദ് പൊലിസ് കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡൽഹിയിലേക്ക് തിരിച്ചയക്കുന്നതായി സൂചന. അദ്ദേഹം തന്നെയാണ് ട്വിറ്റർ വഴി ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
സ്വേച്ഛാധിപത്യ ഭരണം തെലങ്കാനയിൽ ശക്തമാണ്. ആദ്യം അവർ ഞങ്ങളെ ലാത്തി കൊണ്ട് മർദ്ദിച്ചു. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഡൽഹിയിലേക്ക് തിരിച്ചയക്കാനായി എന്നെ അവർ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്' - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബഹുജനങ്ങൾ(ന്യൂനപക്ഷ കീഴാള ജനത) ഈ അപമാനം മറക്കില്ലെന്നും എത്രയും പെട്ടെന്ന് താൻ തിരിച്ചെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പൗരത്വ ഭേദഗതിക്കെതിരായ സമരത്തിനാണ് രാവൺ ഹൈദരബാദിലെത്തിയത്. അനുമതിയില്ലാത്ത സമരം തടയാൻ എന്ന പേരിലാണ് ചന്ദ്രശേഖർ ആസാദിനെ പൊലിസ് ഹോട്ടലിൽ വെച്ച് കസറ്റഡിയിൽ എടുത്തത്. ലങ്കർ ഹൗസിലടക്കം രണ്ട് ദിവസത്തെ സമര പരിപാടിക്കായാണ് അദ്ദേഹത്തിന് പങ്കെടുക്കേണ്ടിയിരുന്നത്. നേരത്തെ ഡൽഹി ജുമാ മസ്ജിദിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."