ബഹ്‌റൈനിലും 'ഗിഫ്റ്റ് വില്ലേജ് ' പ്രവര്‍ത്തനമാരംഭിക്കുന്നു
മനാമ: ലോകോത്തര നിലവാരമുള്ള ഉല്‍പന്നങ്ങളുമായി മനാമയിലും ഗിഫ്റ്റ് വില്ലേജ് ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനത്തിന്റെ പ്രഥമ ഡിപ്പാര്‍ട്ട്‌മെന്റ് ഷോപ്പാണ് ബഹ്‌റൈനില്‍ ആരംഭിക്കുന്നതെന്നും വൈകാതെ ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളിലായി ബ്രാഞ്ചുകള്‍ തുറക്കുമെന്നും മാനേജ് മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ഗിഫ്റ്റ് വില്ലേജ്. വ്യവസായ രംഗത്ത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയവുമായാണ് ഗിഫ്റ്റ് വില്ലേജ് ഗ്രൂപ്പ് ബഹറൈനിലെത്തുന്നത്. ഗിഫ്റ്റ് വില്ലേജിന് സഊദി അറേബ്യയില്‍ മാത്രം 12 ഡിപ്പാര്‍ട്ടുമെന്റ് ഷോപ്പുകള്‍ ഉണ്ട്. ഇതിന് പുറമേ വിവിധ ജി.സി.സി. രാഷ്ട്രങ്ങളിലും സഹോദര സ്ഥാപനങ്ങളുണ്ട്.
ഗുദൈബിയയിലെ പഴയ ലാസ്റ്റ് ചാന്‍സിന് എതിര്‍വശം ആരംഭിക്കുന്ന ആദ്യ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹ്‌റൈന്‍ മുന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുല്‍ വാഹിദ് ഖര്‍റാത്ത, സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീന്‍ കോയ തങ്ങള്‍ എന്നിവര്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്‍പന്നങ്ങളുമായാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മാനേജ്‌മെന്റ്് അറിയിച്ചു. ഭക്ഷ്യവസ്തുക്കളും ടെക്‌സ്‌റ്റൈല്‍ ഉല്പന്നങ്ങളും ഒഴികെയുള്ള എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമായിരിക്കും.
വിവിധ തരം ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, കോസ് മെറ്റിക്‌സ് ഐറ്റംസ്, തുടങ്ങിയ ഗുണനിലവാരമുള്ള വിവിധ ഉല്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് ഗിഫ്റ്റ് വില്ലേജ് തയ്യാറാക്കിയിരിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ അലിഅഹമ്മദ് അബ്ദുല്ലാ റാദി (ചെയര്‍മാന്‍) , ഇ.ടി. അമീര്‍ഷാ മുഹമ്മദ് ഷാ (മാനേജിംഗ് ഡയറക്ടര്‍), മുഹമ്മദ് സനൂബ് കീഴശ്ശേരി (ഡയറക്ടര്‍), മുഹമ്മദ് ഇര്‍ഷാന്‍ (ഷോപ്പ് മാനേജര്‍), തേവലക്കര ബാദുഷ (കന്പനി കണ്‍സള്‍ട്ടന്റ് ) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."