HOME
DETAILS

റമദാന്‍, ആത്മസംസ്‌കരണത്തിലൂടെ ശുദ്ധി നേടാന്‍ കഴിഞ്ഞ കാലം

  
backup
June 12 2016 | 19:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d-2

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു; സത്യ വിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പ്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയാണേ്രത ഇത്. (അധ്യായം 2 അല്‍ബഖറ 183).
ലോകം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപിടിച്ചുള്ള സോഷ്യലിസം എന്ന ആശയം മതാചാരങ്ങളില്‍ സന്നിവേശിച്ചതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിലൊന്ന് വിശുദ്ധ റമദാനിലെ നോമ്പ് അനുഷ്ഠിക്കുന്നതിനാലാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഡിഫറന്‍സ് ബിറ്റ്‌വീന്‍ ഹാവ്‌സ് ആന്റ് നോട്ട്‌സ് (ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം) യാതൊരു വിധത്തിലും വെളിപ്പെടാത്ത ഒരു കാലമാണ് പുണ്യ റംസാനിലെ നോമ്പ് കാലം. നോമ്പിന്റെ ഏറ്റവും വലിയ പവിത്രതകളിലൊന്ന് സകാത്ത് എന്ന മഹനീയ കര്‍മമാണ്. ഈ കര്‍മത്തെ പലപ്പോഴും തെറ്റിദ്ധാരണയോട് കൂടിയാണ് നാം സമീപിക്കാറാള്ളുത്. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുക, ഔദാര്യമല്ല മറിച്ച് ഇല്ലാത്തവന്റെ അവകാശമാണ് സകാത്ത് എന്നുള്ള ഒരു വിശാലമായ കാഴ്ചപ്പാടില്‍ പലപ്പോഴും നാം സകാത്ത് നല്‍കുന്നതിനെ കാണാറില്ല.
പൊതുവെ നമുക്കിടയിലുള്ള ഒരു ധാരണ നോമ്പ് എന്നത് പട്ടിണി കിടന്ന് കൊണ്ടുള്ള ഒരു അനുഷ്ഠാനം എന്നുള്ളതാണ്. എന്നാല്‍ എന്റെ ചിന്താഗതിയില്‍ പട്ടിണി എന്നുള്ളത് ദാരിദ്രത്തിന്റെ ഭാഗമായി ഭക്ഷ്യമാക്കാന്‍ യാതൊന്നും ലഭ്യമല്ലാത്ത അവസ്ഥയാണ്.
നോമ്പെന്ന് പറഞ്ഞാല്‍ ആവശ്യത്തിനും അതില്‍ കൂടുതലും ഭക്ഷണം നമ്മുടെ കൈവശമുണ്ടായിരിക്കെ ആത്മ നിയന്ത്രണത്തിലൂടെ ഭക്ഷണത്തിലേക്കും മറ്റു സുഖലോലുപതയിലേക്കും ആടുക്കാതിരിക്കുന്ന ഭക്തി സാന്ദ്രമായ അവസ്ഥയാണ്. വിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ തന്റെ സമുദായത്തില്‍ പെട്ടവനല്ല എന്ന്, ആ സമയത്ത് പ്രവാചകന്റെ അനുയായികളൊരാള്‍ തിരുനബി (സ) യോട് ചോദിക്കുകയുണ്ടായി: അല്ലയോ പ്രവാചകരേ ആരെയാണ് തങ്ങള്‍ അയല്‍വാസി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്. തിരുനബി തങ്ങള്‍ മറുപടി പറഞ്ഞു. നിന്റെ വീടിന്റെ നാല് വശങ്ങളില്‍ നിന്നും നാല്‍പത് വീട് അകലെയുള്ളവരാണ് നിന്റെ അയല്‍വാസിയെന്ന്.
ഏത് മതവിശ്വാസിയോ ഏത് വര്‍ഗക്കാരനോ ഏത് തത്വസംഹിതയില്‍ വിശ്വസിക്കുന്നവനോ എന്ന വേര്‍തിരിവ് പ്രവാചകന്‍ കാണിച്ചിരുന്നില്ല എന്നുള്ളതാണ് ഈ മറുപടിയുടെ മഹത്വം. പ്രവാചകന്‍ അരുള്‍ ചെയ്തതിന്റെ പൊരുള്‍ ഏതൊരു വിശ്വാസിയെയും ഇന്നിന്റെ വലിയ ആവശ്യകതകളായ സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു എന്നുള്ളത് നിസ്സന്ദേഹം മനസ്സിലാക്കാവുന്നതാണ്. എന്റെ ഓര്‍മകളിലെന്നും സ്‌നേഹത്തോടെ സൂക്ഷിച്ച് വെച്ചിരുന്ന നോമ്പ് കാലങ്ങളിലൊന്ന് പഠന കാലത്തിലെ ഹോസ്റ്റല്‍ ജീവിതത്തിലുണ്ടായ നോമ്പ് കാലങ്ങളാണ്.
പ്രിയപ്പെട്ട കൂട്ടുകാരൊത്ത് ജാതിമത ഭേതങ്ങളില്ലാതെ കിട്ടുന്നതെന്തും പങ്കുവെച്ച് അത്താഴം കഴിച്ചിരുന്ന, നോമ്പ് തുറന്നിരുന്ന ആ റമദാന്‍ കാലങ്ങള്‍ ഓര്‍മയില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നു. ഈ വിശുദ്ധ റമദാനില്‍ ആത്മസംസ്‌കരണത്തിലൂടെ ശുദ്ധി നേടാന്‍ നമുക്കേവര്‍ക്കും അനുഗ്രഹം ലഭിക്കട്ടെ. പ്രാര്‍ഥനയിലൂടെ മനസ്സിനേയും ഉപവാസത്തിലൂടെ ശരീരത്തെയും ശുദ്ധീകരിച്ച് കൊണ്ട് സമൂഹത്തില്‍ നന്മയുടെ സുഗന്ധം പ്രസരിപ്പിക്കുന്ന ഫലദായകമായ നോമ്പാചരണം നടത്താന്‍ നമുക്ക് പരിശ്രമിക്കാം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago