ജാക്കി ലിവറില്ലാതെയും വണ്ടി ഉയര്‍ത്താനുള്ള കണ്ടുപിടിത്തവുമായി എന്‍ജിനീയര്‍മാര്‍
നിലമ്പൂര്‍: ജാക്കിയില്ലെങ്കിലും വലിയ വാഹനങ്ങള്‍ വരെ നിഷ്പ്രയാസം ഉയര്‍ത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് നിലമ്പൂര്‍ കെ.എസ്.ആ.ര്‍ടി.സി ഡിപ്പോയിലെ ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍. ജാക്കിലിവറിന് പകരം സ്കേറ്റിങ് ജാക്കിയാണ് ഇവര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഡിപ്പോ അസി.എന്‍ജിനീയര്‍ എന്‍.സുരേഷ്, മെക്കാനിക് വിഭാഗത്തിലെ വി.പി ജസീര്‍, വി.ഡി തോമസ്, ചന്ദ്രന് ഓട്ടുപാറ, രാജന് എന്നിവരുള്‍പ്പെട്ട മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗമാണ് മുതല്‍മുടക്കില്ലാത്ത സംവിധാനവുമായി രംഗത്തുവന്നിരിക്കുന്നത്. സാധാരണ ജാക്കിയേക്കാള് സമയ ലാഭം, എവിടേക്കും മാറ്റിവെക്കാം, അപകടസാധ്യയില്ലാ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ സി ചാനല്‍ ഉപയോഗിച്ച് നിര്‍മിച്ച ചതുരത്തിലുള്ള സ്കേറ്റിങ് ജാക്കികള്‍ കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ഉപയോഗിച്ചുവരുന്നുണ്ട്.
ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ നിലമ്പൂര്‍ ഡിപ്പോയിലെ എന്‍ജിനീയര്‍ ഉപയോഗശൂന്യമായ വീല്‍ ഡിസ്കില്‍, ലീഫ് സെറ്റ് വെല്‍ഡ് ചെയ്താണ് സ്കേറ്റിങ് ജാക്കി കണ്ടുപിടിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഡിപ്പോയില്‍ കഴിഞ്ഞ ദിവസം മുതല്‍ പരിക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ചുവരുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."