അനന്തരവനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചിട്ട് ചെടിനട്ടു; മൂന്നുവര്‍ഷത്തിനു ശേഷം ടെക്കി അറസ്റ്റില്‍
ന്യൂഡല്‍ഹി: സഹോദരിയുടെ മകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ കുഴിച്ചിട്ട ടെക്കിയെ മൂന്നു വര്‍ഷത്തിനു ശേഷം പൊലിസ് പിടികൂടി. ഒഡീഷ സ്വദേശി ബിജയ് കുമാര്‍ മഹാറാണ(37)യാണ് ഹൈദരാബാദില്‍ പിടിയിലായത്. തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാള്‍ അനന്തരവനായ ജയ് പ്രകാശിനെ കൊലപ്പെടുത്തിയത്.
നോയിഡ 144 സെക്ടറിലെ ഐ.ടി ജീവനക്കാരനായ ബിജയ്, കാമുകി ഡല്‍ഹിയില്‍ താമസമാക്കിയതോടെയാണ് ഇവിടെയെത്തിയത്. 2015 ല്‍ ഗുഡ്ഗാവിലെ കമ്പനിയില്‍ ജോലിയ്ക്ക് ചേര്‍ന്ന ജയ് പ്രകാശും ദ്വാരകയിലെ അപ്പാര്‍ട്‌മെന്റില്‍ ബിജയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതോടെ ജയ്പ്രകാശും ബിജയുടെ കാമുകിയുമായി സൗഹൃദത്തിലായി. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് അനന്തരവനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
2016 ഫെബ്രുവരി ആറിന് ഫഌറ്റില്‍ ഉറങ്ങുകയായിരുന്ന ജയ് പ്രകാശിനെ ബിജയ് സീലിങ് ഫാനിന്റെ മോട്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബാല്‍ക്കണിയില്‍ കുഴിച്ചിടുകയും സംശയം തോന്നാതിരിക്കാന്‍ ഇവിടെ ചെടികള്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു.
ഒരാഴ്ച്ചയ്ക്കു ശേഷം ബിജയ് പൊലിസ് സ്റ്റേഷനിലെത്തി അനന്തരവനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. രണ്ടു മാസത്തോളം ഇതേ ഫഌറ്റില്‍ താമസിച്ച ശേഷം ഇയാള്‍ നാഗലോയിലേക്ക് താമസം മാറ്റി. പിന്നീട് 2017 ല്‍ ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലേക്ക് മാറുകയും ചെയ്തു.
പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം അറ്റകുറ്റപ്പണിയ്ക്കായി പൊളിച്ചപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
നീല നിറത്തിലുള്ള ജാക്കറ്റ്, ഷര്‍ട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവ അസ്ഥികൂടത്തില്‍ നിന്നും ലഭിച്ചപ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നടന്ന കൊലപാതകക്കഥയുടെ ചുരുളഴിഞ്ഞത്.
കൊലയാളി കൊലപാതകത്തിനു ശേഷം മൊബൈല്‍ നമ്പര്‍ മാറ്റുകയും പണം പിന്‍വലിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ 26 ന് ഹൈദരാബാദിലെത്തിയ ഡല്‍ഹി പൊലിസ് ജനുവരി ആറിനാണ് ബിജയ്‌യെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ഡല്‍ഹിയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."