'ക്വാറികളുടെ പ്രവര്‍ത്തനം ജലക്ഷാമം രൂക്ഷമാക്കി'
രാജപുരം: ക്വാറികളുടെ ആധിക്യം മലയോരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കാനിടയാക്കിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ . കോടോംബേളൂര്‍ പഞ്ചായത്ത് ഹരിത കേരളത്തിന്റെ ഭാഗമായിട്ടുള്ള സമ്പൂര്‍ണ മാലിന്യ മുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി.
എ.സി മാത്യു, അബ്ദുള്‍ മജീദ് ചെമ്പരിക്ക, പി.വി തങ്കമണി, പി.എല്‍ ഉഷ, കെ ഭൂപേഷ്, ടി. വി ഉഷ, ബാബു, പി ദാമോദരന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി കോരന്‍, കെ രാമചന്ദ്രന്‍, ടി കൃഷ്ണന്‍, ബിനോയി ആന്റണി, സിനോജ് ചാക്കോ, എ എസ് ഹമീദ്, കെ പി ജയകുമാര്‍, ഫാ. ഫിലിപ്പ് ആനിമൂട്ടില്‍, എം ബഷീര്‍, ഹനിഫ്, സിറിയക്, ബിജു മുണ്ടപ്പുഴ, ഡോ. കെ ജോണ്‍, ലളിത, സി കുഞ്ഞിക്കണ്ണന്‍, കെ. വി ഉഷാദേവി സംസാരിച്ചു.
പഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ച് 19 വാര്‍ഡുകളിലും ഭൂജല പരിപോഷണം, ജൈവ കൃഷിയുടെ വ്യാപനം, സമ്പൂര്‍ണ ശുചിത്വം, ജൈവ-അജൈവ മാലിന്യ നിര്‍മാര്‍ജനം എന്നിവ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതിക്കാണ് ഭരണസമിതി രൂപം നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി കൊണ്ടു പോകുന്നതിനു കച്ചവട കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പൂര്‍ണമായും മാറ്റി പകരം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയാണു നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."