ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല കവര്‍ന്നു
കണ്ണപുരം: സാധനം വാങ്ങാനെന്ന വ്യാജേനെ രാത്രി കടയില്‍ കയറിയ രണ്ടുപേര്‍ സ്ത്രീയുടെ രണ്ടരപവന്‍ താലിമാല പൊട്ടിച്ചെടുത്തു. മൊട്ടമ്മലില്‍ അനാദികച്ചവടം നടത്തുന്ന വിജയരാജന്റെ ഭാര്യ അനിതയാ(44)ണ് കവര്‍ച്ചയ്ക്കിരയായത്. വെള്ളിയാഴ്ച രാത്രി ഒന്പതരേയാടെയാണ് സംഭവം. ദമ്പതികള്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ആവശ്യപ്പെട്ട സാധനമെടുക്കാന്‍ വ്യാപാരി തിരിഞ്ഞപ്പോള്‍ അനിതയുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു. കണ്ണപുരം പൊലിസ് കേസെടുത്തു.
മറ്റൊരു സംഭവത്തില്‍ ഇന്നലെ രാവിലെ അഞ്ചാംപീടിക ബാലമുക്കില് ജോലിസ്ഥലത്തേക്കു പോവുകയായിരുന്ന സ്ത്രീയുടെ രണ്ടു പവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു.
അഞ്ചാംപീടിക മീത്തലെ വീട്ടില്‍ ശോഭനയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. മോഷ്ടാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ആക്രമണത്തിനിടെ യുവതിക്ക് നിസാര പരുക്ക് പറ്റി പ്രാഥമിക ചികിത്സ തേടി. പ്രഭാത സവാരിക്കിറങ്ങിയവര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണപുരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."