കാഞ്ഞിലേരിയില്‍ വീട് കുത്തിതുറന്ന് 20 പവന് കവര്‍ന്നു
ശ്രീകണ്ഠപുരം: കാഞ്ഞിലേരി ഇരൂഡില് വീട് കുത്തിതുറന്ന് 20 പവനും 34,000 രൂപയും കവര്‍ന്നു. കാക്കനാട്ടെ ടിന്റോ ലൂക്കോയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ പന്ന്യാലില്‍ ബന്ധുവീട്ടില്‍ കുടുംബസമേതം സത്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇവര്‍. രാത്രി 11ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്.
അടുക്കളയുടെ വാതിലിന്റെ പൂട്ട് കരിങ്കല്‍ ഉപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മുറയില്‍ വാല്‍ക്കണ്ണാടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ഷെല്‍ഫ് തുറന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. ഷെല്‍ഫിലെ സാധനങ്ങള്‍ മുറിയില്‍ വലിച്ചിട്ട നിലയിലാണ്. രണ്ടാഴ്ച മുന്‍പാണ് ടിന്റോ ലൂക്കയുടെ വിവാഹം കഴിഞ്ഞത്.
ഇയാളുടെ ഭാര്യ അര്‍ച്ചനയുടെ മാല, വള, കമ്മല്‍, മോതിരം കൈചെയിന്‍ എന്നിവയാണ് മോഷണം പോയത്. ശ്രീകണ്ഠാപുരം സി.ഐ വി.വി ലതീഷ്, എസ്.ഐ ഇ നാരായണന്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ കെ.കെ രവി സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."