ഭീതിയുടെ തണലില്‍
ആലക്കോട്: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദയഗിരി പഞ്ചായത്തിലെ തലതണ്ണി അങ്കണവാടി കെട്ടിടം അപകട ഭീഷണിയില്‍. ആദിവാസി കുട്ടികള്‍ പഠിക്കാനെത്തുന്ന കെട്ടിടം ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം വരെ അങ്കണവാടി പ്രവര്‍ത്തിച്ച കെട്ടിടം ഉപയോഗ ശൂന്യമായതോടെയാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നത്.
മണ്‍കട്ട കൊണ്ട് നിര്‍മിച്ച ചുമരുകള്‍ക്ക് പലയിടത്തും വിള്ളലുകളുണ്ട്. ഓടിട്ട മേല്‍ക്കൂരയുണ്ടെങ്കിലും മഴക്കാലമായാല്‍ മുറികള്‍ മുഴുവന്‍ വെള്ളത്തിലാവും.
ആവശ്യമായ കുടിവെള്ളം ലഭിക്കാന്‍ 600 മീറ്റര്‍ ദൂരെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറാണ് ആശ്രയം. വൈദ്യുതി ലൈന്‍ അങ്കണവാടിയുടെ സമീപത്തു കൂടി കടന്നു പോകുന്നുണ്ടെങ്കിലും ഇവിടെ വൈദ്യുതി എത്തിയിട്ടില്ല.
കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ സൂക്ഷിച്ച ഇരുട്ട് മുറിയിലെ എലികളെ തുരത്താന്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ ഷെഡില്‍ മൂന്ന് കല്ലുകള്‍ അടുക്കിവച്ചാണ് പാചകം. സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യം അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."