ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ പൊലിസ് തടങ്കലില്‍
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ പൊലിസ് തടങ്കലില്‍. ചൊവ്വാഴ്ച രാവിലെ ബിഹാര്‍ ജഹനാബാദില്‍ വെച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്. ഇയാളെ പൊലിസ് ചോദ്യം ചെയ്യുകയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷര്‍ജീലിന്റെ സഹോദരനെ കൂടാതെ മറ്റൊരാളെ കൂടി പൊലിസ് പിടികൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇയാളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നതാണ് ഷര്‍ജീലിനെതിരായ കേസ്. കഴിഞ്ഞ ദിവസം '' അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്കാണെങ്കിലും നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവും'' എന്ന് ഷാഹീന്‍ബാഗില്‍ നടത്തിയ പ്രസംഗത്തിനിടെ ഷര്‍ജീല്‍ പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു രംഗത്തെത്തിയിരുന്നു. ''ഷര്‍ജീലിന്റെ പ്രസ്താവനയെ ഞാന്‍ തള്ളിക്കളയുന്നു. അസമെന്നല്ല, മറ്റേത് ഭാഗത്തെയും ഇന്ത്യയില്‍ നിന്ന് എടുത്ത് മാറ്റുന്നതിനോട് തനിക്ക് യോജിപ്പില്ല. പക്ഷെ കേസ് നിലനില്‍ക്കുകയില്ല. പൊലിസ് ആരോപിക്കുന്നതു പോലെ ഷര്‍ജീല്‍ തെറ്റൊന്നും ചെയ്തിട്ടില്ല''- ഫസ്റ്റ് പോസ്റ്റിനയച്ച എഴുത്തില്‍ കട്ജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."