എസ്.വൈ.എസ് മണ്ഡലം തസ്‌കിയത്ത് ക്യാമ്പുകള്‍ക്ക് തുടക്കമായി
മലപ്പുറം: ''സഹനം, സമരം, സമര്‍പ്പണം'' പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലം തസ്‌കിയത്ത് ക്യാമ്പുകള്‍ക്ക് തുടക്കമായി. പെരിന്തല്‍മണ്ണ മണ്ഡലം ക്യാമ്പ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ ശനിയാഴ്ച നടന്നു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.അബ്ദുല്ല ഫൈസി അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി.
പി.കെ മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ തൂത, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എം.ടി അബൂബക്കര്‍ ദാരിമി, കെ.സെയ്തുട്ടി ഹാജി, എം.ടി മൊയ്തീന്‍ കുട്ടി ദാരിമി, എ.കെ ആലിപ്പറമ്പ്, സി.എം ശമീര്‍ ഫൈസി പുത്തനങ്ങാടി, കെ.ടി സല്‍മാന്‍ ഫൈസി, എന്‍.ടി.സി മജീദ്, ശമീര്‍ ഫൈസി ഒടമല, എന്‍.പി നൗഷാദ് പ്രസംഗിച്ചു.
മറ്റിടങ്ങളില്‍ ക്യാമ്പ് നടക്കുന്ന സ്ഥലവും തിയതിയും: ഏറനാട്: ജൂണ്‍ 15ന് അരീക്കോട് വെള്ളേരി, മലപ്പുറം: 18ന് ് ആനക്കയം സിദ്ദീഖിയ്യ, തവനൂര്‍: 18നു ചേന്നര ദാറുസ്സലാം, വള്ളിക്കുന്ന്: 19നു ചേളാരി, തിരൂരങ്ങാടി: 19നു ചെമ്മാട്, താനൂര്‍: 19നു മീനടത്തൂര്‍ തഖ്‌വാ മസ്ജിദ്, നിലമ്പൂര്‍: 19നു ചന്തക്കുന്ന് മര്‍കസ്, തിരൂര്‍-കോട്ടക്കല്‍: 20നു വെട്ടിച്ചിറ മദ്രസ, മഞ്ചേരി: 23നു പാണ്ടിക്കാട്, വേങ്ങര: 25നു മിഫ്താഹുല്‍ ഹുദാ മദ്രസ, പൊന്നാനി: 25ന് എടപ്പാള്‍ ദാറുല്‍ ഹിദായ, മങ്കട 25ന് രാമപുരം അന്‍വാര്‍ കോംപ്ലക്‌സ്, വണ്ടൂര്‍: 26ന് വണ്ടൂര്‍, കൊണ്ടോട്ടി: 26ന് എടവണ്ണപ്പാറ റശീദിയ്യ. കാമ്പയിന്റെ ഭാഗമായിപഞ്ചായത്ത് പ്രവര്‍ത്തക സംഗമം, ശാഖാ തല പ്രമേയ പ്രഭാഷണം, റിലീഫ് പ്രവര്‍ത്തനം, ഇഫ്താര്‍ മീറ്റുകള്‍ എന്നിവ യും നടക്കും.
മലപ്പുറം സുന്നി മഹലില്‍ നടന്ന ജില്ലാ ഭാരവാഹികളുടെ അവലോകന യോഗത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സി.അബ്ദുല്ല മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി, സലിം എടക്കര, പി.വി മുഹമ്മദ് മൗലവി, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, സി.കെ ഹിദായത്തുല്ലാഹ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."