സഊദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം; വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി
റിയാദ്: സഊദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്കി കോണ്ട്രാക്ടിംഗ് മേഖലയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കാന്‍ ധാരണ. ഈ മേഖലയില്‍ 80,000 സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പാര്‍പ്പിടകാര്യ മന്ത്രാലയവുമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കരാര്‍ ഒപ്പുവെക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തി.
കോണ്ട്രാക്ടിംഗ് മേഖലയില്‍ ഉന്നത തസ്തികകള്‍ അടക്കമുള്ള തൊഴിലുകള്‍ സഊദിവല്ക്കരിക്കുന്നതിനുള്ള കരാറില്‍ പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്ഹുഖൈലുമായി അടുത്തയാഴ്ചയായിരിക്കും ഒപ്പുവെക്കുക. തൊഴില്‍ മന്ത്രാലയത്തിന്റ പുതിയ തീരുമാനം വിദേശികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും. നിലവില്‍ കോണ്ട്രാക്ടിംഗ് മേഖലയില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ 40 ശതമാനത്തിലേറെയും വിദേശികളാണ്.
ഇവര്‍ക്ക് ഉടന്‍ തന്നെ തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്.
ടെലികോം, ഐ.ടി മേഖലയില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങിലാണ് തൊഴില്‍ മന്ത്രി എണ്‍പത് ശതമാനം സഊദിവല്ക്കരിക്കുന്ന കാര്യം വെളുപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."