HOME
DETAILS

ഇന്ത്യ പീഡിതരുടെ അഭയകേന്ദ്രം?

  
backup
January 28 2020 | 18:01 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ad%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d

ഇന്ത്യയുടെ 71ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് നമ്മുടെ രാജ്യം ഇന്ന് പീഡിതരുടെ അഭയകേന്ദ്രമാണെന്നാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാഷ്ട്രങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കാന്‍ അമിത് ഷാ - മോദി കൂട്ടുകെട്ട് നടത്തിവരുന്ന നീക്കത്തിന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ തന്നെ ഗവര്‍ണര്‍ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. എന്നാല്‍, അധഃസ്ഥിത വര്‍ഗ്ഗം 71 വര്‍ഷമായിട്ടും ഇന്ത്യയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ ഇന്ത്യയില്‍ കടുത്ത ഭീതിയില്‍ കഴിയുന്നു. പൗരത്വം ഇരന്നുവാങ്ങുന്ന അവസ്ഥയോളം പീഡന മേഖല വളര്‍ന്നിട്ടുണ്ട്.
ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ കാതല്‍ മതം തന്നെ. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, മുസ്‌ലിം ലോക കൂട്ടായ്മ തുടങ്ങി ലോകത്തിന്റെ ശബ്ദം ഈ കരിനിയമത്തിന്റെ വ്യാപക ദീര്‍ഘ പ്രതിഫലനം ഉത്കണ്ഠയോടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ 14 സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ നിയമം നിരാകരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ജനസംഖ്യയുടെ 64.78 ശതമാനം ജനങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് അധിവസിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ആര്‍.എസ്.എസ് എന്ന ഭീകര സംഘടനയുടെ മുഖംമൂടി ധരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പി നിയമം നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നു.
ഹിന്ദു തീവ്രവാദികള്‍ ഇന്ത്യയില്‍ നടത്തുന്ന മുപ്പതിനായിരം സ്‌കൂളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 60 ലക്ഷത്തിലധികം കുട്ടികള്‍ ഈ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ബ്രാഹ്മണ്യ ഹിന്ദു രാഷ്ട്രമാണ് ആര്‍.എസ്.എസ് അജണ്ട. ചരിത്ര പാഠങ്ങള്‍ അട്ടിമറിച്ചും വര്‍ഗീയ ഭ്രാന്ത് നവ തലമുറയില്‍ കുത്തിനിറച്ചും സ്‌ഫോടനാത്മകമായ ഒരു തലമുറയെ ഹിന്ദു ഭീകരവാദികള്‍ വളര്‍ത്തി സജ്ജമാക്കിയിട്ടുണ്ട്. പ്രബുദ്ധ കേരളത്തിന്റെ തിരു നെഞ്ചത്ത് ഷൊര്‍ണൂരില്‍ പട്ടാപ്പകല്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഒരു ദര്‍സ് വിദ്യാര്‍ഥിയെ മുഖംമൂടി ധരിച്ചെത്തിയ 4 ഹിന്ദുത്വ ഭീകരവാദികള്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു വര്‍ത്തമാനം പറയിപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തത് മതേതര വിശ്വാസികളെ ഭയപ്പെടുത്തുന്നു.
സയണിസ്റ്റുകള്‍ ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ സ്വീകരിച്ച മാതൃകയാണിത്. ഫാസിസ്റ്റുകള്‍ കെട്ടുകഥകളും കളവുകളും കുട്ടികളെ പഠിപ്പിച്ചു മതഭ്രാന്ത് രാഷ്ട്രീയം ഉണ്ടാക്കി, ലോക നൈതികതയെ വെല്ലുവിളിച്ചു. ചരിത്രത്തിലുള്ള ഇത്തരം നിര്‍മ്മിതികള്‍ മതഭ്രാന്തിന്റെ വിത്ത് മുളപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ മനസ്സ് ഭീകരവാദികള്‍ മലിനപ്പെടുത്തിയിരിക്കുന്നു. ഹിംസ്ര ജീവികളോട് കാണിക്കുന്ന കരുണ പോലും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളോട് കാണിക്കുന്നില്ല. ഇത്രമേല്‍ മൃഗീയ മനസ്സുകള്‍ ഹിന്ദുത്വ ഭീകരവാദികള്‍ വളര്‍ത്തി കഴിഞ്ഞിട്ടുണ്ട്.
ഹിന്ദുരാഷ്ട്രമല്ല അടിസ്ഥാനപരമായി ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത് സവര്‍ണ്ണ ഫാസിസ്റ്റ് രാഷ്ട്രമാണ്. ഈ തിരിച്ചറിവ് ഇന്ത്യന്‍ ജനത നേടിയിട്ടുണ്ട് എന്നതാണ് ശുഭകരം. റിപ്പബ്ലിക് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത് പരമാധികാരം ജനങ്ങള്‍ക്ക് എന്നതാണ്. 2024 ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ഭയാശങ്ക ഇപ്പോള്‍തന്നെ വ്യാപകമാണ്. 2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 347 നിയോജക മണ്ഡലങ്ങളിലെ ഫലം കോടതി കയറിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഉള്ളതിനേക്കാള്‍അധികം ഒരു ലക്ഷം വോട്ടുകള്‍ പല മണ്ഡലത്തിലും പോള്‍ ചെയ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് യന്ത്രം പറയുന്നു.
സത്യസന്ധമായ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഇനി സംഭവിക്കുമോ എന്ന് പല കോണുകളില്‍നിന്നും സംശയം ഉയരുന്നുണ്ട്.ഭരണഘടനാ സ്ഥാപനങ്ങള്‍ ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ദേശീയ പൗരത്വ ഭേദഗതി പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനയുടെ അനുച്ഛേദം 14 ,15 ,19, 21 ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനം ആയിട്ടും ബഹുമാനപ്പെട്ട സുപ്രീം കോടതി സ്റ്റേ ചെയ്യാതെ വാദം കേള്‍ക്കാന്‍ നാലാഴ്ച നീട്ടി വെക്കുകയാണ് ഉണ്ടായത്. ബ്രാഹ്മണ്യ ഫാസിസ്റ്റ് രാഷ്ട്രം സാധ്യമാക്കാന്‍ പരിസര നിര്‍മ്മാണം ഒരുക്കുകയാണ് പ്രധാന ഭരണഘടനാ സ്ഥാപനങ്ങള്‍ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
വിഭജിക്കുന്ന ഇന്ത്യയെ നിര്‍മിക്കുന്നതിനെ പിന്തുണച്ചതില്‍ സാമൂഹ്യ ബഹിഷ്‌കരണ ഭീഷണി നേരിടുകയാണ് ബി.ജെ.പി. ഉച്ചഭാഷിണി വെച്ച് അങ്ങാടികളില്‍ ബി.ജെ.പി നേതാക്കള്‍ പ്രസംഗം തുടങ്ങിയാല്‍ കച്ചവടക്കാര്‍ കൂട്ടത്തോടെ കടയടച്ചു പോകുന്ന വെറുക്കപ്പെട്ട പാര്‍ട്ടിയും മറ്റൊന്നല്ല. ഇത്രയൊക്കെ ആയിട്ടും കേരള ഗവര്‍ണര്‍ ബി.ജെ.പിക്ക് വേണ്ടി ദാസ്യം അനുഷ്ഠിക്കുന്നത് തുടരുകയാണ്. ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന ബില്ലുമായി ടി.എം പ്രതാപന്‍ എം.പി പാര്‍ലമെന്റിനെ സമീപിച്ചിരിക്കുന്നു. കേരളാ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയ അവതരണത്തിന് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. പക മാത്രമല്ല ഭീതിയും രാഷ്ട്രീയ വിപണി വസ്തുവായ കാലമാണിത്. സത്യസന്ധമായ സമീപന രീതികള്‍ നമ്മുടെ പൊതു മണ്ഡലങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. അവിടെ കത്തുന്ന വീട്ടില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം ഇതാവാം കേരള ഗവര്‍ണറുടെയും മനശ്ശാസ്ത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago