ഗസല്‍രാവ് പുതിയ സംഗീതാനുഭവമായി
കല്‍പ്പറ്റ: മലയാളത്തിന്റെ ഗസല്‍രാജകുമാരനും പ്രമുഖ പിന്നണി ഗായകനുമായ ഷഹബാസ് അമന്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് പാടിയിറങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ കലാസാഹിത്യവേദി സംഘടിപ്പിച്ച ഗസല്‍രാവില്‍ പാടിയും പറഞ്ഞും പ്രേക്ഷകരോട് സംവദിച്ച ഷഹബാസ് ഗസല്‍ ഈണത്തില്‍ തീര്‍ത്ത സംഗീതരാവ് വയനാടിന് സമ്മാനിച്ചാണ് മടങ്ങിയത്. സ്വന്തം രചനയില്‍ തീര്‍ത്ത 'സജ്‌നീ...ഇനി വേറെയായ് കഴിയുതാണ് വേദന എന്ന വികാരങ്ങളും നീറ്റലുകളും നിറഞ്ഞ ഓര്‍മ്മക്കുറിപ്പായ' വരികള്‍ പ്രേക്ഷക ഹൃദയങ്ങള്‍ക്ക് കാല്‍പ്പനികമായ ഒരു പുതിയ ആസ്വാദനതലം തീര്‍ത്തു. പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദന്‍ രാജേഷ് ചേര്‍ത്തല, സിത്താറിസ്റ്റ് പോള്‍സണ്‍ ജോസഫ് തുടങ്ങിയ പ്രതിഭകള്‍ ഷഹബാസിനൊപ്പം അരങ്ങിന് മിഴിവേകി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700ല്‍ അധികം ആസ്വാദകരാണ് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തിലെത്തിയത്. പരിപാടിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."