ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാന്‍ നടപടി വേണം: മുസ്‌ലിംലീഗ്
മലപ്പുറം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഈ വിഷയത്തില്‍ ഇടപെട്ടു കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് വിമാനസര്‍വിസ് പുനഃസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങള്‍ക്കു ചെറുതും ഇടത്തരവുമായ വിമാനങ്ങള്‍ക്കു ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചതു കരിപ്പൂരില്‍ ഇറങ്ങാന്‍ താല്‍ക്കാലികമായി അനുമതിയില്ലാത്ത വലിയ വിമാനങ്ങളാണ്. ഇതു കരുതിക്കൂട്ടി കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലായ്മചെയ്യാന്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ച യോഗം, നവീകരണം പൂര്‍ത്തിയാക്കി ഉന്നത സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള ശ്രമങ്ങള്‍ ചെറുക്കുന്നതിനായി മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭ സമരപരിപാടികള്‍ ആവിഷ്‌കരിക്കും. ഇതേ ആവശ്യമുന്നയിച്ച് 28ന് യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമരപരിപാടി വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എ ഖാദര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."