പെരിന്തല്‍മണ്ണയില്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറിയിലെ നൂതന ശസ്ത്രക്രിയ
പെരിന്തല്‍മണ്ണ: സ്‌പോര്‍ട്‌സ് ഇഞ്ചുറി രംഗത്ത് അപൂര്‍വമായ ലിഗ്‌മെന്റ് പുനഃക്രമീകരണ ശസ്ത്രക്രിയ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയില്‍ നടന്നു. ഫ്രാന്‍സിലെ ലിയോണിലെ ഫിഫ മെഡിക്കല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായ ഡോ. അബ്ദുള്ള ഖലീലിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ ഒരു പ്രൊഫഷണല്‍ കളിക്കാരന്റെ പരുക്കു ഭേദമാക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്.
കിംസ് അല്‍ശിഫ ആര്‍ത്രോസ്‌കോപിക് ആന്‍ഡ് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗം മേധാവിയും സര്‍ജനുമാണ് ഇദ്ദേഹം. കായിക താരങ്ങള്‍ക്കു സാധാരണയായി സംഭവിക്കുന്ന മുട്ടിലെ ലിഗ്‌മെന്റ് മുറിയുന്ന പരുക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുന്നതാണ് ചികിത്സാ രീതി.
ഇത്തരത്തില്‍ മാറ്റിവയ്ക്കുന്ന ലിഗ്‌മെന്റ് വീണ്ടും മുറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇതിന്റെകൂടെ ആന്റിരിയോലാറ്ററല്‍ ലിഗ്മെന്റ് പുനഃക്രമീകരണം നടത്തുകയാണെങ്കില്‍ കായിക ലോകത്തേക്ക് പൂര്‍വാധികം ശക്തിയോടുകൂടി തിരിച്ചുവരാന്‍ സഹായകമാകും.
ഈ രംഗത്താണ് ഇപ്പോള്‍ കിംസ് അല്‍ശിഫ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി. ഉണ്ണീന്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. റിയാസ് ഖാന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍, അനസ്‌തെറ്റിസ്റ്റ് ഡോ. സാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."