ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വീട്ടുതടങ്കിലില്‍
കോഴിക്കോട്: ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കിലാക്കി. ഇന്ന് രാവിലെയാണ് വിവിധ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിതിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു വീട്ടു തലങ്കലിലാക്കിയത്. യു.പിയിലെ കാണ്‍പൂരിലെ വീട്ടിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു പാര്‍പ്പിച്ചിരിക്കുന്നത്.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി ഫാസിസം ഫണം വിടര്‍ത്തിയാടുന്നതിന്റെ തെളിവാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന മോദിയുടേയും യോഗിയുടേയും സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ്. വിവിധ ന്യൂനപക്ഷ-ദലിത്-പിന്നോക്ക വിഭാഗങ്ങള്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് നഗരങ്ങളും പട്ടണങ്ങളും നിശ്ചലമായതാണ് മുഖ്യമന്ത്രി യോഗിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."