അന്താരാഷ്ട്ര യോഗാദിനാഘോഷം 21ന്
പാലക്കാട്: അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്ക് വിപുലമായ ആഘോഷ സമിതിയായി. പാലക്കാട് നെഹ്റു യുവകേന്ദ്ര, സി.സി.ആര്.വൈ.എന്‍, ആയിഷ് മന്ത്രാലയം, ജെ.എസ്.എസ് നാച്ചുറോപ്പതി, യോഗമെഡിക്കല് കോളജ്, നവക്കര, കോയമ്പത്തൂര്‍ എന്നീ സംഘടനകളും പാലക്കാട് ശിവാനന്ദാശ്രമം, ദയാനന്ദാശ്രമം, ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം, പഥഞ്ജലി യോഗാവിദ്യാപീഠം, അമൃതാന്ദമയീമഠം, ചിന്മയാമിഷന്, വിവേകാനന്ദ ദാര്‍ശനിക സമാജം, ആര്‍ട്ട് ഓഫ് ലിവിങ്, ഈഷായോഗ, യോഗാ അസോസിയേഷന്, കേരളകായികവേദി, ഇന്ത്യന്‍ റെഡ്ക്രോസ്സ് സൊസൈറ്റി, ഭാരതീയ വിദ്യാനികേതന്‍, ജനമൈത്രിപൊലിസ്, രാപ്പാടി ഹെല്‍ത്ത് ക്ലബ്, ആരോഗ്യ ഭാരതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം വിപുലമായി ആഘോഷിക്കും.
ഇതോടനുബന്ധിച്ച് 14-ന്രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുവരെ ഗവ: വിക്ടോറിയ കോളജ് കായിക വകുപ്പുമായി സഹകരിച്ച് ആരോഗ്യജീവിതം യോഗയിലൂടെ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. 17ന് കാലത്ത് 9.30 മുതല്‍ 11 വരെ വിക്ടോറിയ കോളജില്‍ നിന്നും കോട്ടമൈതാനം വരെ വിളംബരയാത്ര നടത്തും. 21ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 6.30 മുതല്‍ 8.30 വരെ അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കും. ചെയര്മാന് പ്രൊഫ:ഗോപീകൃഷ്ണന്, പ്രൊഫ. ജി.സ്വാമിനാഥന്, ജനറല്‍ കണ്‍വീനര്‍മാരായ പ്രൊഫ. രാജേന്ദ്രന്, എം.സി ചന്ദ്രന് കുട്ടി, ഡോ. വിഭാസ്, ഖജാന്‍ജി പി. പ്രഭാകരന്, അനില്‍ കുമാര്‍, എം.വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."