HOME
DETAILS

"ഭരണഘടനക്കായി നാം ഒന്നിച്ച് നില്‍ക്കും" ബഹ്റൈനില്‍ മലയാളി സംഘടനകളുടെ സംയുക്ത റിപ്പബ്ലിക്ക് ദിനാഘോഷം ശ്രദ്ധേയമായി

  
backup
January 29 2020 | 18:01 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9a
  • മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി

മനാമ:  ഭരണഘടന അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്ക്കണമെന്ന ആഹ്വാനവുമായി ബഹ്റൈനില്‍ നടന്ന റിപ്പബ്ലിക് ദിന സംഗമം ശ്രദ്ധേയമായി.
ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി 'നാനാത്വത്തില്‍ ഏകത്വം' എന്ന പേരില്‍ മലയാളി സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് പ്രവാസികള്‍ ഭരണഘടനക്കു വേണ്ടി നിലകൊളളുമെന്ന ദൃഢ പ്രതിജ്ഞയെടുത്തത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ടി.എം.ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി.
നാനാത്വവും ജനാധിപത്യവും മതേതരത്വവും കൊണ്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ ബഹുമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭരണഘടന സാധ്യമാക്കിയ മതേതര ഇന്ത്യയോടുളള ബഹുമാനമാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ ലഭിക്കുന്നത്. ഏകമുഖവാദത്തിനെതിരെ മതനിരപേക്ഷത നേടിയ വിജയമാണ് ഇങ്ങനെയൊരു ഭരണഘടന യാഥാര്‍ത്ഥ്യമാക്കിയതെന്നും ഹര്‍ഷന്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ സ്വരവും ബഹുസ്വരതയുടേതും  മതനിരപേക്ഷതയുടേതുമാവണം.
'അനാവശ്യവും വിനാശകരവുമായ വിമര്‍ശനങ്ങള്‍ക്കുള്ള കാലമല്ല.വിദ്വേഷത്തോടെ പരസ്പരം പഴി ചാരാനുള്ള സമയവുമല്ല.ഈ രാഷ്ട്രത്തിന്റെ മക്കള്‍ക്ക് സാഹോദര്യത്തോടെ സഹവസിക്കാന്‍ കഴിയുന്ന ഇന്ത്യയെനിര്‍മ്മിക്കേണ്ടതുണ്ട്' എന്ന ജവഹര്‍ലാല്‍ നെഹൃുവിന്റെ വാക്കുകള്‍ക്കാണ് ഇപ്പോള്‍ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ 71 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നടത്തിയ ദേശീയഗാനാലാപനവും ശ്രദ്ധേയമായി. ഷിജു കോളിക്കണ്ടി, രാജന്‍ പയ്യോളി എന്നിവരുടെ നേതൃത്വത്തിലുളള ചിത്രാവിഷ്‌കാരത്തോടെയാണ് സംഗമം തുടങ്ങിയത്. തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളും ഭരണഘടയുടെ പ്രാധാന്യവും വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.  
മഹേഷ് മൊറാഴ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ കണ്ണൂര്‍ ആശംസയും രാജു കല്ലുംപുറം പ്രതിജ്ഞയും ചൊല്ലി. ജമാല്‍ ഇരിങ്ങല്‍ ഹര്‍ഷന് മൊമന്റൊ കൈമാറി. ബിനു കുന്നന്താനം സ്വാഗതവും എസ്.വി.ജലീല്‍ നന്ദിയും പറഞ്ഞു. എബ്രഹാം ജോണ്‍,  സേവി മാത്തുണ്ണി, എസ്.എം.അബ്ദുല്‍ വാഹിദ്, ഇ.എ.സലീം, ഷെമിലി പി ജോണ്‍, കെ.ടി. സലീം, എന്‍.പി.ബഷീര്‍, ദിജീഷ്, സഈദ് റമദാന്‍, പങ്കജ് നഭന്‍, മുഹമ്മദ് ഷാഫി, നിസാര്‍ കൊല്ലം, അജിത് മാര്‍ക്‌സി, ഷംസു പൂക്കയില്‍, സൈഫുളള കാസിം, ബദറുദ്ദീന്‍, നൂറുദ്ദീന്‍,ഗഫൂര്‍ കൈപമംഗലം, ചാള്‍സ് ആലുക്ക തുടങ്ങിയവര്‍ നേത്വത്വം നല്‍കി.
സമസ്ത ബഹ്റൈന്‍, കെ.എം.സി.സി, ഐ.സി.എഫ്, ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സിംസ്,  ഫ്രന്റ്സ് സോഷ്യല്‍  അസോസിയേഷന്‍ ,പ്രേരണ,  ഭൂമിക, മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള,  വെളിച്ചം വെളിയംകോട് , സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, പടവ്, മൈത്രി, തണല്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍,  കെ.എന്‍.എം ബഹ്റൈന്‍ ചാപ്റ്റര്‍,  ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ)  തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago