നെന്മാറ വക്കാവില്‍ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം
മൂന്നു സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്
ഇന്നലെ രാവിലെയാണ് സംഭവം
നെന്മാറ: തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കത്തെച്ചൊല്ലി സി.പി.എം -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നു സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. നെന്മാറ വക്കാവ് കിണറിന് സമീപം ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ വാക്കാവ് കൃഷ്ണന്റെ മകന് മുരുകേശനെ (44) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഷെയ്ക്ക് മജീദിന്റെ മകന് അമീര്‍ജാന്‍ (36), ഉമ്മ ജമീല (52), വാക്കാവ് കുഞ്ചുവിന്റെ മകന് മണിക്കുട്ടന് (23), മഞ്ജുഷ (22), മുരുകേശന്റെ മാതാവ് മായാവതി (60) എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും, നെന്മാറ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളെയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായാണ് പരാതി. സ്ഥലത്തെ രണ്ടുപേര്‍ കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് മാറിയെന്നതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് വെല്ലുവിളികളുമുണ്ടായി. ഇതുസംബന്ധിച്ച് പൊലിസില്‍ പരാതികളും നല്‍കിയിരുന്നത്രെ. മുരുകേശന്റെ കണ്ണിന് സമീപത്തെ എല്ല് കല്ലേറില്‍ തകര്‍ന്നു. മറ്റുള്ളവര്‍ക്ക് തലക്കും കാലുകള്‍ക്കുമാണ് പരുക്ക്.
പ്രകോപനമില്ലാതെ സി.പി.എം നേതാക്കളും അന്‍പതോളം വരുന്ന പ്രവര്‍ത്തകരും ആക്രമിക്കുകയായിരുന്നു വെന്ന് അമീര്‍ജാന്‍ പൊലിസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. പ്രതികള്‍ക്ക് അനുകൂലമായി നെന്മാറ പൊലിസ് നിലപാടെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
നെന്മാറ പൊലിസ് കേസെടുത്തു. ഡി.സി.സി മുന്‍ പ്രസിഡന്റ് എ.വി ഗോപിനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.സി സുനില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."