സമഗ്ര വികസനം ലക്ഷ്യമിട്ട് കുന്നുകര ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍
നെടുമ്പാശ്ശേരി: കാര്‍ഷിക കുടിവെള്ള മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുന്നുകര ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍.
കാര്‍ഷിക മേഖലയുടെ വികസനത്തിന് ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഏത്ത വാഴ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും.
വിവിധ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലും അറ്റകുറ്റപ്പണികള്‍ക്കായി തുക മാറ്റിവയ്ക്കാനും നിര്‍ദ്ദേശിച്ചു.
വികസന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീന സന്തോഷ് അധ്യക്ഷയായിരുന്നു.
വിവിധ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന്മാരായ സി.യു ജബ്ബാര്‍, പി.വി തോമസ്, ഷിജി പ്രിന്‍സ്, അംഗങ്ങളായ ടി.കെ അജികുമാര്‍, എം.പി തോമസ്, ഷാനിബ മജീദ്, രതി സാബു, സി.എം വര്‍ഗ്ഗീസ്, ടി.എ കുഞ്ഞുമുഹമ്മദ്, ഷീജ ഷാജി, ഷിജി ജോഷി, ഷീബ പോള്സന്, ഷീബ കുട്ടന്, പഞ്ചായത്ത് സെക്രട്ടറി ടി.കെ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."