മൂന്നാനക്കുഴിയില്‍ ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരുക്ക്
മീനങ്ങാടി: സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 39പേര്‍ക്ക് പരുക്കേറ്റു. മുഹമ്മദ് യാസിര്‍ അഞ്ചുകുന്ന്(15), ഗോപിക വാളവയല്‍(22), ശശി പൂതാടി(60), മുഹമ്മദ് ഷൈജു(16), കുര്യന് വാളവയല്‍(64), ജസ്റ്റിന് കോളേരി(16), നിഷ വാളവയല്‍(35), കൃഷ്്ണന് പൂതാടി(55), അശ്വിനി നീര്‍വാരം(19), അനന്തു കോളേരി(21), അനഘ മാനന്തവാടി(17), സജ്ന കാട്ടിക്കുളം(18), ഹന്ന ഫാത്തിമ(19), ചിത്തിര അഞ്ചുകുന്ന്(24), ശില്പ കേണിച്ചിറ((17), ഉസ്മാന് തരുവണ(55), ആതിര ചെറുകാട്ടൂര്‍(18), രാജു അഞ്ചുകുന്ന്(18), വിഷ്ണു ചെറുകാട്ടൂര്‍(14), ശ്രീജിത് അതിരാറ്റുകുന്ന്(40), നിഥിന്(18), ആവണി വാളവയല്‍(18), സോബിന്‍ വാകേരി(25), അര്ജുന് ദേവാല(23), വിമല്‍ദാസ് കേണിച്ചിറ(30), വൈശാഖ് അതിരാറ്റുകുന്ന്(30), ബിജുവര്‍ഗീസ് നീര്‍വാരം(40), സ്നേഹ പനമരം(40), വൃന്ദ(23), സുചിത്ര(26), ആതിര പാപ്ലശ്ശേരി(23), നീരജ(26), ജാനമ്മ(55), ഭാര്‍ഗ്ഗവി(55), മാധവന്(65), ഗൗരി(55), അര്‍ച്ചന അഞ്ചുകുന്ന്(19), ഷംന കണിയാമ്പറ്റ(19), ചന്ദ്രമതി മൈലമ്പാടി(58) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരില്‍ 31പേരെ സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളിലും എട്ടുപേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. മൂന്നാനക്കുഴി യൂക്കാലികവലയില് ഇന്നലെ അഞ്ചോടെയാണ് അപകടം.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ നാട്ടുകാരും പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."