ചേളാരിയില്‍ സീബ്രാലൈന്‍ തെളിഞ്ഞു
തേഞ്ഞിപ്പലം: ദേശീയപാത താഴെചേളാരി അങ്ങാടിയില്‍ ബസ് സ്റ്റോപ്പിന് സമീപത്തെ മാഞ്ഞുപോയ സീബ്രാലൈന്‍ പുതുക്കിവരച്ചു. ഇതോടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് ഏറെ ആശ്വാസമായി. ഇവിടുത്തെ സീബ്രാലൈന്‍ ഒരുഭാഗത്ത് മാഞ്ഞത് മൂലം കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ച് സുപ്രഭാതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മേലെ ചേളാരിയില്‍ ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുന്നിലുണ്ടായിരുന്ന സീബ്രാലൈനും മാറ്റി വരച്ചു. ബസ് സ്റ്റോപ്പില്‍ സീബ്രാലൈനിന് മുകളില്‍ വാഹനം നിര്‍ത്തുന്നതിനാല്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ക്ക് സാധിച്ചിരുന്നില്ല എന്നതും സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്നും പത്തുമീറ്റര്‍ മാറിയാണ് പുതിയ സീബ്രാലൈനുള്ളത്. അതേ സമയം സമീപത്തെ പെട്രോള്‍ പമ്പിലേക്കുള്ള വഴിയിയായതിനാല് റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ആരോപണമുണ്ട്. പമ്പിലേക്ക് വരുന്ന വാഹനങ്ങളെകൂടി റോഡ് മുറിച്ചുകടക്കുന്നവര്‍ ശ്രദ്ധിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."