HOME
DETAILS
MAL
വേങ്ങര ബസ് സ്റ്റാന്‍ഡ് നവീകരണം തുടങ്ങി
backup
February 26 2017 | 00:02 AM
വേങ്ങര: വേങ്ങര ബസ് സ്റ്റാന്‍ഡില്‍ നവീകരണ പ്രവൃത്തി തുടങ്ങി. ഗ്രാമപഞ്ചായത്ത് 21 ലക്ഷം രൂപ ചെലവിട്ട് സ്റ്റാന്‍ഡിന്റെ കിഴക്കു ഭാഗത്തെ പ്രധാന സ്ഥലങ്ങളിലെ പഴയ ടാറിങ് പൊളിച്ചു നീക്കി പുതിയ ഇന്റര്‍ലോക്ക് സംവിധാനവും മഴവെളളം ഒഴുക്കി വിടുന്നതിന് ഡ്രൈനേജുമാണ് തയാറാക്കുന്നത്.
ലോകബാങ്ക് ഗ്രാമീണ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി തയാറാക്കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പടിഞ്ഞാറു വശത്തെ പ്രധാന ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു.
ഇതോടെ വെളളം കെട്ടിക്കിടന്ന് കിഴക്കുഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസം നേരിട്ടിരുന്നു. വിശാലമായ ഷോപ്പിങ് കോംപ്ലക്സും നിര്‍മിച്ചതോടെ ഇവിടേക്കുളള യാത്രയും ദുസ്സഹമായിരുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ വിശാലമായ പുതിയ പാര്‍ക്കിങ് സംവിധാനവും ഇവിടെ സജ്ജമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."