HOME
DETAILS
MAL
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി: ഇന്ന് നടക്കുന്നത് നടിയുടെ വിസ്താരം
backup
January 30 2020 | 07:01 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങി. അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ആക്രമിക്കപ്പെട്ട നടിയും സാക്ഷികളും കോടതിയിലെത്തിയിട്ടുണ്ട്. ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് സമന്‍സ് അയച്ചിട്ടുള്ളത്.
ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. നാലു ദിവസം കൊണ്ട് ഇത് പൂര്‍ത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.
രഹസ്യ വിചാരണയായതിനാല്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമേ കോടതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."