ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് കത്തിച്ചു: എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
അന്തിക്കാട് : ഡി.വൈ.എഫ് ഐ നേതാവിന്റെ ബൈക്ക് കത്തിച്ച എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ അന്തിക്കാട് വെസ്റ്റ് മേഖലാ നിര്‍വാഹക സമിതിയംഗവും സി.പി.എം മുറ്റിച്ചൂര്‍ ബ്രാഞ്ച് അംഗവുമായ റിന്‍ഷാദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്ക് കത്തിച്ച കേസിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മുറ്റിച്ചൂര്‍ സ്വദേശി നൗഷാദി (35) നെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്ക് കത്തുന്നത് കണ്ട വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തേക്ക് എത്തിയപ്പേള്‍ പ്രതി ഓടി മറയുന്നത് കണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പൊലിസിനോട് വീട്ടുകാര്‍ പ്രതിയെ കുറിച്ച് സൂചന നല്കി. തുടര്‍ന്ന് നൗഷാദിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലിസ് ഇയാളെ കൈയോടെ പിടികൂടിയത്.
നാട്ടിലെ സാമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ വാദികള്‍ നടത്തുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുറ്റിച്ചൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. ഡി.വൈ.എഫ്.ഐ മണലൂര്‍ ബ്ലോക്ക് സെക്രട്ടറി ആഷിക്ക് വലിയകത്ത്, പ്രസിഡന്റ് ഇ.വി പ്രഭീഷ്, വൈസ് പ്രസിഡന്റ് സരുണ്‍ പൈനൂര്‍,സി പി.എം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം എ.വി ശ്രീവത്സന്‍, അന്തിക്കാട് ലോക്കല്‍ സെക്രട്ടറി വി.എ ദിവാകരന്, കെ.എസ് ആദര്‍ശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."