വീട്ടമ്മയുടെ മരണം: അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താന്‍ പരിശോധന ശക്തമാക്കി
തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡില്‍ സ്വകാര്യബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്തുന്നതിനായി പൊലിസ് പരിശോധന തുടങ്ങി. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് മണിവരെ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ട ബസുകളുടെ വിവരങ്ങളാണ് പൊലിസ് ശേഖരിക്കുന്നത്. ഇതിനായി രണ്ട് പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറുകളും പരിശോധിക്കുന്നുണ്ട്.
ചിയ്യാരം കരംപറ്റ ചിറ്റിലപ്പിള്ളി വീട്ടില്‍ ജോസിന്റെ ഭാര്യ മേരിയാണ് ബസിന്റെ ചക്രം തലയില്‍ കൂടി കയറിയിറങ്ങി മരിച്ചത്. അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് മരിച്ച വീട്ടമ്മയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. അതേസമയം ശക്തന്‍ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന കവാടത്തില്‍ പൊലിസ് കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇവിടെ കാഴ്ച മറയ്ക്കുന്ന തരത്തിലുണ്ടായിരുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."