വൈറലായി ആ ഫോട്ടോ, ഒപ്പം ഹസീനയും
കാസര്‍കോട്: യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വ്യാഴാഴ്ച ദുബൈ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ പര്‍ദ്ദയിട്ട ഒരു യുവതി സെല്‍ഫി എടുത്തപ്പോള്‍ ഏതോ അറബി വനിതയാ ണെന്നായിരുന്നു സ്വീകരണ ചടങ്ങിനെത്തിയവര്‍ കരുതിയത്. സെല്‍ഫി പകര്‍ത്തുന്ന ആ ആ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായപ്പോഴും അറബി വനിതയാണെന്ന പ്രചാരണം തന്നെയായിരുന്നു. അതിനിടെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ആ ഫോട്ടോ രാഹുല്‍ ഗാന്ധി തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റു ചെയ്തു. രാഹുലിനൊപ്പം സെല്‍ഫിയെടുത്തത് കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിനിയായ ഹസീന അബ്ദുല്ലയാണെന്ന വിവരം ഇന്നലെ രാവിലെയാണ് പുറത്തുവരുന്നത്. ദുബൈയിലെ എവര്‍ ഗ്രീന്‍ ഇവന്റ്‌സ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഇവര്‍. രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണ ചടങ്ങിനിടെ എടുത്ത ഫോട്ടോകളില്‍ ഏറ്റവും മികച്ച ചിത്രമായാണ് ഇത് പ്രചരിച്ചത്. രാഹുല്‍ ഗാന്ധികൂടി ചിത്രം ഷെയര്‍ ചെയ്തതോടെ ഫോണ്‍വിളികളുടെ ബഹളമാണിപ്പോള്‍ ഹസീനയ്ക്ക്. നിനച്ചിരിക്കാതെ ലഭിച്ച പ്രശസ്തിയുടെ സന്തോഷത്തിലാണിപ്പോള്‍ ഈ കാസര്‍കോട്ടുകാരി. കഴിഞ്ഞ ദിവസം രാത്രി ദുബൈയിലെത്തിയ രാഹുല്‍ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമാണ് വിമാനത്താവളത്തില്‍ വച്ച് ലഭിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകളാണ് വിമാനത്താവളത്തില്‍ എത്തിയത്. നാളിതുവരെയായി ഇത്തരം ഒരു സ്വീകരണം ദുബൈ വിമാനത്താവളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വീകരിച്ചതിനൊപ്പം ഫോട്ടോ എടുക്കാനും മറ്റുമായി ആളുകള്‍ തിക്കി തിരക്കുന്ന അവസ്ഥ ഏറെ നേരം ഉണ്ടാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."