നേരം പുലര്‍ന്നാല്‍ എന്ത് ജോലിക്കും തയാറായി ഇതര സംസ്ഥാന തൊഴിലാളികള്‍
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: നേരം പുലര്‍ന്നാല്‍ എന്ത് ജോലിക്കും തയ്യാറായി നിലകൊള്ളുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്ന് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
തെങ്ങയിടല്‍, കുരുമുളക് പറിക്കല്‍, പുരയിടം കൃഷിക്ക് സജ്ജമാക്കല്‍,മത്സ്യ ബന്ധനം എന്ന് വേണ്ട അതിരാവിലെ വീട്ട് മുറ്റത്ത് മത്സ്യം വരെ എത്തിച്ച് കൊണ്ട് കേരളത്തിന്റെ ഗ്രാമങ്ങളില്‍ പോലും ഇവര്‍ ഏറ്റവും വലിയ സാന്നിദ്ധ്യമായിരിക്കുകയാണ്.
ഒരു കാലത്ത് മലയാളികളായ തൊഴിലാളികള്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരുന്ന തൊഴിലുകളെല്ലാം ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈകളിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരങ്ങളില്‍ മാത്രമായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളെ കാണാന്‍ കഴിയുക. എന്നാല്‍ അടുത്തകാലത്തായി തീദേശ പ്രദേശങ്ങളിലും മലയോര മേഖലകളിലും അതേപോലെ കേരളത്തിന്റെ കുഗ്രാമാങ്ങളിലും ഇന്ന് ഇവരുടെ സാന്നിദ്ധ്യമാണുള്ളത്.
അടുത്തിടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദിവാസി കോളനികളിലും ചില ആദിവാസി ഊരുകളില്‍ പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാന ജില്ലയിലെ വിഴിഞ്ഞം പെരുമാതുറ മുതലപ്പൊഴിഫിഷിംങ്ങ് ഹാര്‍ബറുകളിലും മത്സ്യ ബന്ധനത്തിന് പോകുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി വരുന്നുണ്ട്. ഒപ്പം കടലിലേയും കായലിലേയും പരമ്പരാഗത മത്സ്യബന്ധനത്തിലും ഇവര്‍ സജീവമായി രംഗത്തുണ്ട്.
ചായ,തട്ട് ,ബാര്‍ബര്‍ ഷോപ്പുകള്‍, ഒട്ടുമിക്ക ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫിസ് അറ്റന്ററായി വരെ ഇവര്‍ പണിയെടുക്കുന്നു.
കെട്ടിട നിര്‍മാണം, ഇലക്ക്ട്രിക്കല്‍ വര്‍ക്ക്, പ്ലബിങ്, ടൈല്‍സ് ഫിറ്റിംങ്ങ്‌സ് തുടങ്ങിയ ജോലികളൊക്കെയും ഇന്ന് ഇതര ദേശക്കാര്‍ക്ക് സ്വന്തമായി മാറിയ അവസ്ഥയാണ്. രാവെന്നോ പകലെന്നോ സമയമറിയാതെ പണിയെടുക്കുന്ന ഇക്കൂട്ടര്‍ നേരം പുലരുന്നതിന് മുന്‍പ് അടുത്ത ജോലിയും തേടി ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും നില്‍ക്കുന്നത് നാം കണ്ട് കൊണ്ടിരിക്കുന്നു. ഇവര്‍ക്ക് അര്‍ഹമായ വേതനമോ മനുഷ്യര്‍ക്ക് ലഭിക്കേണ്ട അവകാശമോ പലപ്പോഴും അന്യമാണ്.
സര്‍ക്കാര്‍ ഇവരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമായി പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഇവര്‍ക്ക് ലഭ്യമാകുന്നില്ലന്ന പരാതി വ്യാപകമാണ്. ഇവരുടെ സുരക്ഷിതത്വത്തിനായി അത്യാവശ്യം മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള സര്‍ക്കാരിന്റെ പദ്ധതി കേരളത്തിലുടനീളം നടന്ന് വരുന്നുണ്ട്. ആയിരത്തിന് പുറത്ത് വനിതകളടങ്ങുന്ന തെഴിലാളികള്‍ ഇതിനകം തന്നെ ആദ്യ ബാച്ചില്‍ പരീക്ഷയും എഴുതി കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും വനിതകളടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിലിടങ്ങളിലും താമസയിടങ്ങളിലും പീഡനം നേരിടുന്ന അവസ്ഥക്ക് കുറവൊന്നുമില്ല.
ഇവരെ കേരളത്തിലെത്തിക്കുന്ന മാഫികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായാണ് പൊലിസ് തന്നെ പറയുന്നത്. ഇവരുടെ പീഡനവും ഇവര്‍ നിരന്തരം നേരിടുകയാണ്. എല്ലാം സഹിച്ചും പൊറുത്തും മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്നും മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."