HOME
DETAILS
MAL
ഗാന്ധിസ്മൃതിയില്‍ സമരസാക്ഷ്യവുമായി എല്‍.ജെ.ഡി
backup
January 31 2020 | 04:01 AM
തിരുവനന്തപുരം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ 'സമരസാക്ഷ്യം' സംഘടിപ്പിച്ചു.
ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, ഒരു കുടുംബം നമ്മള്, വെട്ടിമുറിയ്ക്കരുത് ഭാരതമനസിനെ, ബഹുസ്വരതയ്ക്കായി എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സമരസാക്ഷ്യം. ഇന്നലെ രാവിലെ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജന.സെക്രട്ടറി ഷെയ്ക് പി.ഹാരീസ് ഉദ്ഘാടനം ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വ രഹിതമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കവി മുരുകന് കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീണ്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഐ.ബി.സതീഷ്, കോവൂര്‍ കുഞ്ഞുമോന്, സലീം മടവൂര്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന് പിള്ള, ചാരുപാറ രവി, എന്‍.എം നായര്‍, യുവജനതാദള്‍ സംസ്ഥാന ഭാരവാഹികളായ എം.വി.ശ്യാം, ഇ.കെ സജിത് കുമാര്‍, പി. സി സന്തോഷ്, എന്‍. അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപനസമ്മേളനം വൈകുന്നേരം സി. ദിവാകരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."