HOME
DETAILS
MAL
ഭോപ്പാല്‍ ദുരന്തത്തിന്റെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജി: ഫെബ്രുവരി 11ന് വാദംകേള്‍ക്കും
backup
January 31 2020 | 04:01 AM
ന്യൂഡല്‍ഹി: 1984ലെ ഭോപ്പാല്‍ വാതകദുരന്തത്തിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഹരജിയില്‍ വാദംകേള്‍ക്കുന്നത് സുപ്രിം കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി.
അധികമായി 7,844 കോടി രൂപ കൂടി ബന്ധപ്പെട്ട കമ്പനി ദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. 2010ലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യുന്നത്.
നിലവില്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും ഫെബ്രുവരി 11ന് വാദം കേള്‍ക്കുകയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. 1984 മുതല്‍ മതിയായ നഷ്ടപരിഹാര തുകയും കൃത്യമായ ചികിത്സയും ആവശ്യപ്പെട്ട് ദുരന്തത്തിലെ ഇരകള്‍ സമരത്തിലാണ്. ഇതിന്റെ ഭാഗമായി 1989ല്‍ 47 കോടി ഡോളര്‍ നഷ്ടപരിഹാര തുകയായി ബന്ധപ്പെട്ട കമ്പനി ഇരകള്‍ക്ക് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."