മഴയല്‍പം തോര്‍ന്നു; ദുരിതവും
കൊല്ലം: ജില്ലയില്‍ ഇന്നലെ മഴക്കു അല്‍പം ശമനമുണ്ടായി. കനത്ത മഴയില്‍ വെള്ളത്തിലായ പലപ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഉളിയകോവിലില്‍ മിക്കവാറും വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി. അപ്രതീക്ഷിതമായുണ്ടായ മഴയില്‍ പലവീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ വീട്ടിലെ ഇലക്ടോണിക് ഉപകരണങ്ങള്‍ നശിച്ചു. വീടുകള്‍ക്കുള്ളില്‍ ചെളിയടിഞ്ഞത് വീട്ടുകാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഉളിയക്കോവിലിലെ ഓടകളില്‍ ചെളി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഓടകളിലെ ഒഴുക്ക് നിലച്ചതാണ് ഒറ്റമഴയ്ക്കു തന്നെ വെള്ളം ഉയരാന്‍ കാരണമാതെന്നു നാട്ടുകാര്‍ പറയുന്നു.
കിളികൊല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളില്‍നിന്നും ഇന്നലെ വൈകിട്ടോടെ വെള്ളമിറങ്ങി തുടങ്ങി. വെള്ളപ്പെക്കംമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്നു നഗരത്തിലെ പല ഭാഗത്തുമുണ്ടായ വെള്ളകെട്ടുകള്‍ക്കും ശമനമുണ്ടായിട്ടുണ്ട്. ചാമക്കട, ആണ്ടമുക്കം, മുണ്ടയ്ക്കല്‍, പോളയത്തോട് എന്നി ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ട് ഇന്നലെ ഉച്ചയോടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."