ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍ഗോട്ടെ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈശ്വരന്റെ പേരിലായാലും നിയമലംഘനം നടത്താന്‍ പാടില്ല. ദൈവത്തെ ആരാധിക്കേണ്ടവര്‍ ആരാധിച്ചോളൂ, അതിന് താന്‍ എതിരല്ല. എന്നാല്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി ഒന്നാം തീയതിയായിരുന്നു ചീമേനി ജയിലില്‍ ഗോപൂജ നടന്നത്. കര്‍ണാകയിലെ ഹൊസനഗര മഠം അധികൃതര്‍ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിനിടെയായിരുന്നു ഗോപൂജ. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു വിളക്കു കത്തിച്ച് പൂജ നടത്തിയത്. അവരുടെ തന്നിഷ്ട പ്രകാരമാണ് പൂജ നടന്നതെന്നായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതികരിച്ചിരുന്നത്. വിവാദത്തില്‍ മുഖ്യമന്ത്രി ഇതാദ്യമായാണ് പ്രതികരിക്കുന്നത്. ജയിലിലെ കൃഷിത്തോട്ടത്തിനായി രണ്ട് ലക്ഷം രൂപ വിലവരുന്ന 20 കുള്ളന്‍ പശുക്കളെയാണ് മഠം സംഭാവന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."