അതിര്‍ത്തിയിലെ സ്ഫോടനം: വീരമൃത്യുവരിച്ചവരില്‍ മലയാളി മേജറും
ന്യൂഡല്‍ഹി: കശ്മിരിലെ നൗഷേറയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യുവരിച്ചവരില്‍ ഒരാള്‍ മലയാളിയെന്നു തിരിച്ചറിഞ്ഞു.
211 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായ ശശിധരന് വി. നായരും മറ്റൊരാള്‍ റൈഫിള്‍മാന്‍ ജവാന് ഗുറാങുമാണ് വീരമൃത്യു വരിച്ചത്.
വെള്ളിയാഴ്ച നിയന്ത്രണ രേഖയ്ക്കു സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ പരുക്കേറ്റ മറ്റു രണ്ടു സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണ രേഖയ്ക്കടുത്ത റോഡില്‍ സ്ഥാപിച്ചതായിരുന്നു സ്ഫോടക വസ്തുക്കള്‍. പെട്രോളിങ് നടത്തുന്നതിനിടയിലായിരുന്നു സ്ഫോടനം.
രജൗരിക്കു സമീപം സുന്ദര്‍ബനി സെക്ടറില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് ആക്രമണം നടത്തുന്നതു തുടരുകയാണ്.
പാക് ആക്രമണത്തില്‍ സൈനിക പോര്‍ട്ടര്‍ ഹേംരാജ് എന്നയാള്‍ കൊല്ലപ്പെട്ടതായും പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."