ദിശയിലേക്ക് എത്തിയത് 503 കോളുകള്‍
തിരുവനന്തപുരം: കൊറോണക്ക് എതിരേയുള്ള പ്രതിരോധ, മാര്‍ഗനിര്‍ദേശങ്ങള്‍ തേടി ആരോഗ്യവകുപ്പിന്റെ ദിശയിലേക്ക് ഈ മാസം 22 മുതല്‍ ഇന്നലെ വരെ വിളിച്ചത് 503 പേര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം 340 കോളുകളാണ് ലഭിച്ചത്. കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ ഇതര സംസ്ഥാനങ്ങള്‍, ചൈന, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ എത്തി.
ലോകാരോഗ്യ സംഘടന പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള മറുപടിയാണ് ദിശയില്‍ നിന്ന് നല്‍കുന്നത്. സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഒപ്പം പരിഭ്രാന്തി അകറ്റുകയും ചെയ്യുന്നു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നു മടങ്ങി എത്തിയവര്‍, ആശുപത്രികളില്‍ റിപ്പോര്‍ട് ചെയ്യാത്തവര്‍, രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ എന്നിവരുടെ വിവരങ്ങള്‍ ഡി.എസ്.ഒ, ഡി.എം.ഒ എന്നിവര്‍ക്ക് ദിശയില്‍ നിന്ന് ഉടന്‍ കൈമാറും. തെറ്റായ വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നതായി സൂചിപ്പിക്കുന്ന കോളുകളും 'ദിശയില്‍' ലഭിക്കുന്നുണ്ട്. ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ഒപ്പം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."