വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് വിവരാവകാശ കമ്മിഷന്‍
ന്യൂഡല്‍ഹി: വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമില്ലെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സി.ഐ.സി) അറിയിച്ചു. ഇതുസംബന്ധിച്ചു സര്‍ക്കാരും വിവാഹ രജിസ്‌ട്രേഷന്‍ അധികൃതരും വിവിധ മാധ്യമങ്ങള്‍ മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ പ്രൊഫ. എം. ശ്രീധര്‍ ആചാര്യലു അറിയിച്ചു.
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹരജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില പ്രത്യേക കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെങ്കിലും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാളും പ്രയാസപ്പെടരുതെന്ന 2013ലെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവും വിവരാവകാശ കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായി സമര്‍പ്പിക്കണമെന്നാണു വ്യവസ്ഥ. ഓണ്‍ലൈന്‍ അപേക്ഷയ്ക്കു മറ്റേതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ് നമ്പര്‍ നല്‍കാനുള്ള അവസരവുമില്ല.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവും നിലവിലുണ്ടായിരിക്കെയാണിത്.
ബാലവിവാഹം, സമ്മതമില്ലാതെയുള്ള വിവാഹം, വിവാഹത്തട്ടിപ്പുകള്‍ എന്നിവ തടയുന്നതിനാണു വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇക്കാരണത്താല്‍ സ്ത്രീകളുടെ അവകാശവും അഭിമാനവും സംരക്ഷിക്കുന്നതിനു കൊണ്ടുവന്ന വിവാഹരജിസ്‌ട്രേഷന്‍ നടപടികള്‍ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതാകാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സി.ഐ.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."