HOME
DETAILS

അഞ്ജുവിന്റെ സഹോദരന്റെ നിയമനം യോഗ്യതകളില്ലാതെ; രേഖകള്‍ പുറത്ത്

  
backup
June 13 2016 | 03:06 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജിന്റെ സഹോദരനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) തസ്തികയില്‍ നിയമിച്ചത് മതിയായ യോഗ്യതകളില്ലാതെ. അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നു.

നിര്‍ദിഷ്ട യോഗ്യതകളില്ലാതിരുന്ന അജിത് മാര്‍ക്കോസിനെ സ്‌പെഷല്‍ കേസായി പരിഗണിച്ചാണ് മുന്‍ സര്‍ക്കാര്‍ നിയമനം നല്‍കിയത്. നിയമനത്തിന് സ്‌പെഷല്‍ റൂള്‍സ് ഇല്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും പ്രത്യേക പരിഗണന നല്‍കി അഞ്ജു പ്രസിഡന്റായതിനു ശേഷം നിയമനം നല്‍കുകയായിരുന്നു. കായിക അധ്യാപനത്തില്‍ മാസ്റ്റര്‍ ബിരുദവും എന്‍.ഐ.എസ് ഡിപ്ലോമയ്ക്കും ഒപ്പം ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും മുന്‍ അന്താരാഷ്ട്രാ പരിശീലകനോ ഫിസിക്കള്‍ എജ്യുക്കേഷന്‍ മേഖലയിലെ വിദഗ്ധനോ ആയിരിക്കുകയും വേണം ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടത്. ഡെപ്യുട്ടേഷന്‍ വഴിയോ നേരിട്ടുള്ള നിയമനം വഴിയോ നികത്തേണ്ടതാണ് തസ്തികയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ യോഗ്യതകളൊന്നുമില്ലാത്തയാളാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിതനായ അഞ്ജുവിന്റെ സഹോദരന്‍.

എം.സി.എ ബിരുദധാരിയാണെന്നാണ് അജിത് മാര്‍ക്കോസ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലിക്കായി നല്‍കിയ രേഖയില്‍ പറയുന്നത്. എട്ടു വര്‍ഷം ഐ.ടി രംഗത്ത് പരിചയമുണ്ടെന്നും അജിത്തിന്റെ ബയോഡാറ്റയില്‍ പറയുന്നുണ്ട്. ഇതില്‍ ഒരിടത്തും അജിത്ത് കായികരംഗത്ത് പ്രതിഭ തെളിയിച്ചതിനെ കുറിച്ചോ എന്തെങ്കിലും മെഡല്‍ നേടിയതിനെ കുറിച്ചോ പറയുന്നില്ല. അഞ്ജുവിന്റെ സഹോദരനെന്നതും ജൂനിയര്‍ അത്‌ലറ്റായ സിനിമോള്‍ പൗലോസിനെ വിവാഹം കഴിച്ചു എന്നതും മാത്രമാണ് സ്‌പോര്‍ട്‌സുമായുള്ള അജിത്തിന്റെ ബന്ധം. ബംഗളൂരുവിലെ ദേശീയ ക്യാംപില്‍ പരിശീലനം നടത്തുന്ന ഭാര്യ സിനിമോള്‍ പൗലോസിനൊപ്പം പരിശീലകനെന്ന നിലയില്‍ താമസിച്ചിട്ടുണ്ട്. പരിശീലകനാകാന്‍ സായിയില്‍ ഒരാഴ്ച നീണ്ട ഒരു കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റും അജിത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി ലഭിക്കുന്നതിനായി പ്രയോജനപ്പെടുത്തി. അജിത്തിന് ജോലി നല്‍കണമെന്നപേക്ഷിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയ മൂന്നു കായിക താരങ്ങളില്‍ ഒരാള്‍ അജിത്തിന്റെ ഭാര്യയായ സിനിമോള്‍ പൗലോസാണ്. പ്രീജാ ശ്രീധരന്‍, സിനിമോള്‍ പൗലോസ്, സജീഷ് ജോസഫ് എന്നിവരുടെ പരിശീലകനായ അജിത്ത് മാര്‍ക്കോസിന്റെ പരിശീലന മികവും കായിക രംഗത്തെ നേട്ടങ്ങളും പരിഗണിച്ച് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമനം നല്‍കാമെന്നാണ് അന്നത്തെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അന്ന് സ്‌പോര്‍ട്‌സ് സെക്രട്ടിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കരനാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.

പത്മിനി തോമസ് പ്രസിഡന്റായിരിക്കുമ്പോഴാണ് അജിത്തിന്റെ നിയമനത്തിനായി ഉന്നതതല ശുപാര്‍ശയോടെ അപേക്ഷ ലഭിക്കുന്നത്. ഒരു യോഗ്യതയും ഇല്ലാത്തതിനാല്‍ പത്മിനി തോമസ് ഫയല്‍ മടക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് അപ്രതീക്ഷിതമായി പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ നിയമിച്ച ഉടന്‍തന്നെ സഹോദരന്റെ നിയമനകാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. ഈ നിയമനം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു ഏതാനും ദിവസം മുന്‍പ് മാത്രം നിയമന ഉത്തരവിറക്കുകയായിരുന്നു. ജോലിക്ക് കയറിയ ശേഷം അന്നേദിവസം ഉച്ചവരെ മാത്രമാണ് അജിത്ത് ഓഫിസില്‍ ഉണ്ടായിരുന്നത്. പിന്നീട് ജൂലൈ 15വരെ കാഷ്വല്‍ ലീവ് അനുവദിക്കുകയും ചെയ്തു. നിയമനം സംബന്ധിച്ച വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും അജിത്ത് ശമ്പളത്തോടുകൂടിയ അവധിയില്‍ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago